ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. നിരവധി വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തുകയും ചെയ്തു. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത് എപ്പോഴും പ്രചോദനാത്മകമാണെന്നു ബിൽ ഗേറ്റ്സ് എക്സ് പ്ലാറ്റ്‍‌ഫോമിൽ കുറിച്ചു.

‘‘നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു. പൊതുജനത്തിന് എഐ ഗുണകരമാകുന്നതിനെക്കുറിച്ച്, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനസാധ്യതകളെക്കുറിച്ച്, കാർഷികമേഖല, ആരോഗ്യം, കാലാവസ്ഥ മേഖലകളിലെ കണ്ടെത്തലുകൾ, ഇന്ത്യയിൽനിന്നു ലോകത്തിനു സ്വീകരിക്കാവുന്ന പാഠങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു സംസാരിച്ചു’’–ബിൽ ഗേറ്റ്സ് കുറിച്ചു. 

ബിൽ ഗേറ്റ്സിന്റെ പോസ്റ്റിനോടു പ്രധാനമന്ത്രി പ്രതികരിക്കുകയും ചെയ്തു. വിസ്‍മയകരമായ കൂടിക്കാഴ്ചയെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ‘‘ലോകത്തിലുള്ള ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കുകയും നമ്മുടെ ഗ്രഹത്തെ മികച്ചതാക്കുകയും ചെയ്യുന്ന മേഖലകളിൽ ചർച്ച നടത്തുന്നതിൽ എപ്പോഴും സന്തോഷം’’ – പ്രധാനമന്ത്രി കുറിച്ചു. നേരത്തേ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും ബിൽ ഗേറ്റ്സ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുനേതാക്കളും പരസ്പരം പുസ്തകങ്ങൾ കൈമാറുകയും ചെയ്തിരുന്നു. 

English Summary:

Bill Gates met Prime Minister Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com