ആലപ്പുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ്സ്ഥാനാർഥി കെ.സി.വേണുഗോപാൽ. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ക്രമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്. ശോഭ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി  ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്. ശോഭാ സുരേന്ദ്രൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പേരിലാണ് വേണുഗോപാൽ കേസ് നൽകിയിരിക്കുന്നത്. ബെനാമി ഇടപാടിലൂടെ വേണുഗോപാല്‍ ആയിരം കോടിയോളം രൂപ സമ്പാദിച്ചെന്നായിരുന്നു ശോഭയുടെ ആരോപണം.

രാജസ്ഥാനിലെ മുന്‍ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ ആരോപിച്ചത്. കിഷോറാം ഓലയും കെ.സി.വേണു​ഗോപാലും ചേർന്ന്  രാജ്യാന്തര തലത്തിൽ പല തരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ട്. കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ‌ഇപ്പോഴും ബെനാമി പേരിൽ വേണു​ഗോപാൽ ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ട്. അതിലുള്‍പ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത. കെ.സി.വേണുഗോപാൽ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയിൽ നിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു.

English Summary:

KC Venugopal against Sobha Surendran