ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. പുതുച്ചേരിക്ക് സംസ്ഥാന പദവിയും നീറ്റ് പരീക്ഷ നിരോധനവുമാണ് പ്രകടനപത്രികയിലെ പ്രധാന വാദ്ഗാനങ്ങൾ. പ്രകടനപത്രികയ്ക്കൊപ്പം ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി. തമിഴ്നാട് മുഖ്യമന്ത്രിഎം.കെ.സ്റ്റാലിൻ, കനിമൊഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. പുതുച്ചേരിക്ക് സംസ്ഥാന പദവിയും നീറ്റ് പരീക്ഷ നിരോധനവുമാണ് പ്രകടനപത്രികയിലെ പ്രധാന വാദ്ഗാനങ്ങൾ. പ്രകടനപത്രികയ്ക്കൊപ്പം ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കനിമൊഴി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്. 

ഡിഎംകെയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റാനുള്ളതാണെന്ന് കനിമൊഴി മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രകടനപത്രിക സമിതിയുടെ തലവനാകാൻ എന്നെ അനുവദിച്ചതിന് ഞങ്ങളുടെ നേതാവ് എം.കെ.സ്റ്റാലിനും എല്ലാ കമ്മിറ്റി അംഗങ്ങൾക്കും നന്ദി പറയുന്നു. ഈ ദ്രാവിഡ മോഡൽ സർ‌ക്കാർ  സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടി ഒട്ടനവധി നല്ല കാര്യങ്ങളാണ് ചെയ്തത്. നമ്മുടെ ദ്രാവിഡ മാതൃക ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കാൻ ഈ തിരഞ്ഞെടുപ്പ് പ്രകടനപത്രിക നമ്മെ സഹായിക്കും. തമിഴ്‌നാട്ടിൽ 39 സീറ്റുകൾ മാത്രമല്ല, രാജ്യത്തുടനീളം നല്ലൊരു ശതമാനം സീറ്റും ഇന്ത്യാ മുന്നണി നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്’ – കനിമൊഴി പറഞ്ഞു.

ADVERTISEMENT

പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ
∙സിഎഎയും യുസിസിയും നടപ്പാക്കില്ല
∙ ദേശീയ വിദ്യാഭ്യാസ നയം തമിഴ്നാട്ടിൽ നടപ്പാക്കില്ല
∙ സംസ്ഥാന മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഗവർണർ നിയമനം
∙ തിരുക്കുറൽ ദേശീയ പുസ്തകമാക്കും.
∙ പാർലമെന്റിലും നിയമസഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം
∙ കേന്ദ്രസർക്കാർ ജോലികൾക്കായുള്ള പരീക്ഷ തമിഴിൽ
∙ റെയിൽവേ വകുപ്പിന് പ്രത്യേക സാമ്പത്തിക സഹായം ഉറപ്പുവരുത്തും

ആദ്യഘട്ട സ്ഥാനാർഥി പട്ടിക

നോർത്ത് ചെന്നൈ – കലാനിധി വീരസ്വാമി, സൗത്ത് ചെന്നൈ– തമിഴശൈ തങ്കപാണ്ഡ്യൻ, സെൻട്രൽ ചെന്നൈ – ദയാനിധി മാരൻ, ശ്രീപെരുമ്പത്തൂർ –ടി.ആർ.ബാലു, അരക്കോണം– ജഗത്രക്ഷകൻ, വെല്ലൂർ– കതിർ ആനന്ദ്, ധർമപുരി – എ.മണി, തിരുവണ്ണാമലൈ– സി.എൻ.അണ്ണാദുരൈ, അരണി - ധരണിവേന്ദൻ, ‌കാളക്കുറിച്ചി - മലയരശൻ, ഈറോഡ് - കെ.ഇ.പ്രകാശ്, നീലഗിരി - എ.രാജ, കോയമ്പത്തൂർ - ഗണപതി രാജ്കുമാർ, പൊള്ളാച്ചി - കെ.ഈശ്വരസ്വാമി, തഞ്ചാവൂർ - എസ്.മുരസൊലി, തേനി - തങ്ക തമിഴ്സെൽവൻ, തൂത്തുക്കുടി - കനിമൊഴി കരുണാനിധി, തെങ്കാശി - റാണി, കാഞ്ചീപുരം (എസ്‌സി) - കെ സെൽവം എന്നിവരാണ് ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചവർ. ഇതിൽ 11 സ്ഥാനാർഥികൾ പുതുമുഖങ്ങളാണ്. 6 അഭിഭാഷകരും രണ്ട് ഡോക്ടർമാരും രണ്ട് പിഎച്ച്ഡി ജേതാക്കളും ഉൾപ്പെട്ടതാണ് ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക.

English Summary:

DMK Loksabha election manifesto