തിരുവനന്തപുരം∙ ഈസ്റ്റർ ദിനത്തിൽ മണിപ്പുർ സർക്കാർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചരണം പൊളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

തിരുവനന്തപുരം∙ ഈസ്റ്റർ ദിനത്തിൽ മണിപ്പുർ സർക്കാർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചരണം പൊളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഈസ്റ്റർ ദിനത്തിൽ മണിപ്പുർ സർക്കാർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചരണം പൊളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈസ്റ്ററിനു മാത്രമല്ല ദുഃഖവെള്ളിക്കും മണിപ്പുരിൽ അവധി പ്രഖ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘‘ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്തുകയും മോസ്കോയിലെ ഐഎസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യാ സഖ്യം. ഇസ്രയേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടിട്ടും ഇരു മുന്നണികളും പ്രതികരിച്ചില്ല. ഇപ്പോൾ ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്’’– സുരേന്ദ്രൻ പറഞ്ഞു.

ADVERTISEMENT

മണിപ്പുരിൽ കോൺഗ്രസും സിപിഎമ്മും വ്യാജ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറും രംഗത്തെത്തി. ‘‘ദുഃഖവെള്ളിയും ഈസ്റ്റർ ഞായറാഴ്ചയും അവധിയായിരിക്കുമെന്ന് മണിപ്പുർ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കോൺഗ്രസിന് വേറെ വിഷയങ്ങളൊന്നുമില്ല. അതുകൊണ്ട് അവർ അസത്യം മെനയുകയാണ്. റഷ്യയിലെ ഹമാസ് ആക്രമണത്തെയും ഭീകരാക്രമണത്തെയും എപ്പോൾ അപലപിക്കുമെന്ന് കോൺഗ്രസും കമ്യൂണിസ്റ്റും പറയണം’’– ജാവഡേക്കർ എക്സിൽ കുറിച്ചു. 

English Summary:

K Surendran and Prakash Javadekhar against UDF and LDF in Manipur issue