കോട്ടയം∙ ‘ഞങ്ങൾ തൂങ്ങിക്കിടന്നോളാം’, ഇത് ഗതികെട്ട യാത്രക്കാരുടെ മുറവിളിയാണ്. കൊച്ചുവേളി – മൈസൂരു എക്സ്‌പ്രസിലെ യാത്രക്കാരുടെ ദുരിതം സംബന്ധിച്ച് റെയിൽവേ യാത്രക്കാരുടെ രൂക്ഷമായ പ്രതിഷേധം വാർത്തയ്ക്കുള്ള കമന്റുകളിലാണ്. കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച ‘നിലത്തു മാത്രമല്ല, റിസർവ് ചെയ്തവരുടെ കൂടെക്കിടന്നും യാത്ര; ട്രെയിനിലെ ഈ യാത്രയ്ക്ക് ആരു തരും ഗ്യാരന്റി? എന്ന ഞങ്ങളുടെ ലേഖനത്തിലെ കമന്റ് ബോക്സ് തുറന്നാൽ ദുരിതയാത്രയിൽ ദൂരം താണ്ടുന്നവർക്കു വേണ്ടി ശബ്ദമുയർത്തുന്നവരുടെ ഒരു സംഗമമാണവിടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ‘ഞങ്ങൾ തൂങ്ങിക്കിടന്നോളാം’, ഇത് ഗതികെട്ട യാത്രക്കാരുടെ മുറവിളിയാണ്. കൊച്ചുവേളി – മൈസൂരു എക്സ്‌പ്രസിലെ യാത്രക്കാരുടെ ദുരിതം സംബന്ധിച്ച് റെയിൽവേ യാത്രക്കാരുടെ രൂക്ഷമായ പ്രതിഷേധം വാർത്തയ്ക്കുള്ള കമന്റുകളിലാണ്. കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച ‘നിലത്തു മാത്രമല്ല, റിസർവ് ചെയ്തവരുടെ കൂടെക്കിടന്നും യാത്ര; ട്രെയിനിലെ ഈ യാത്രയ്ക്ക് ആരു തരും ഗ്യാരന്റി? എന്ന ഞങ്ങളുടെ ലേഖനത്തിലെ കമന്റ് ബോക്സ് തുറന്നാൽ ദുരിതയാത്രയിൽ ദൂരം താണ്ടുന്നവർക്കു വേണ്ടി ശബ്ദമുയർത്തുന്നവരുടെ ഒരു സംഗമമാണവിടം. പ്രതിഷേധം നിറയുന്ന കമന്റുകളും കവിതാശകലങ്ങളും കമന്റ് ബോക്സിൽ അലയടിക്കുന്നു. ഒരു ദിവസമെങ്കിലും ഈ ദുരിതയാത്രയിൽ പങ്കു ചേർന്നവരെല്ലാം ഇവിടെ കമോൺ എന്നു പറഞ്ഞതു പോലെ കമന്റിൽ ഹാജർ വച്ചിട്ടുണ്ട്. റെയിൽവേയോടു കമന്റ് വഴിയെങ്കിലും കാര്യം പറയാനുദ്ദേശിക്കുന്ന തിരഞ്ഞെടുത്ത ചില കമന്റുകൾ കാണാം.

ഒരു കമന്റ് ഇങ്ങനെ പോകുന്നു. ആദ്യം പണം ഉള്ളവർക്കു സൗകര്യം ചെയ്തു കൊടുത്ത് അവരുടെ പണം വന്ന് അക്കൗണ്ട് നിറയട്ടെ. അതിനുശേഷം പാവപ്പെട്ടവരെ പരിഗണിക്കും. സമയം തരൂ. അതേസമയം, കൊറോമോൻഡൽ എക്സ്‌പ്രസ്സിൽ ചെന്നെയിൽനിന്ന് കൊൽക്കത്തക്ക്ു സ്ലീപ്പർ ക്ലാസ്സിൽ ഒന്ന് യാത്ര ചെയ്തു നോക്കണം. ബാത്‌റൂമിൽ പോലും പോകാൻ പറ്റില്ല മറ്റൊരാൾ കുറിച്ചിട്ടുണ്ട്. മന്ത്രി അവതരിപ്പിച്ച വികസനം എന്താണെന്ന് ആദ്യം തന്നെ ചോദിക്കണം. വാർത്തകളിൽ പരാമർശിച്ചിരിക്കുന്ന സാഹചര്യം പതിറ്റാണ്ടുകളായി തുടരുന്നു, ആരും പരിശോധിക്കാൻ മെനക്കെടുന്നില്ല, വരുന്ന എല്ലാ മന്ത്രിമാരുടെയും വ്യാജ വാഗ്ദാനങ്ങൾ മാത്രം. മറ്റൊരു സാഹചര്യമാണ് ഒരു യാത്രക്കാരൻ വിവരിക്കുന്നത്. ‘‘ഇത് വേദനാജനകമാണ്. യാത്രക്കാർ തമ്മിൽ അനാവശ്യമായി വഴക്കിടാൻ നിർബന്ധിതരാകുന്നു, യാത്ര ഒരു ശിക്ഷയായി മാറി, അദ്ദേഹം കുറിക്കുന്നു. 

ADVERTISEMENT

ആഡംബര ട്രെയിനുകൾ മതിയോ എന്നൊരു ചോദ്യവും ഉയർത്തുന്നു. ‘പതിറ്റാണ്ടുകളായി ഇവിടെ ഇങ്ങനെയാണ്. കേരളത്തോടു റെയിൽവേയ്ക്ക് എന്നും അവഗണനയാണ്. ഉത്തരേന്ത്യയിൽ കണ്ടം ചെയ്ത കോച്ചുകളാണ് ഇവിടെ കേരളത്തിൽ സൂപ്പർഫാസ്റ്റ് ട്രെയിനിനു വേണ്ടി കൊണ്ടുവരുന്നത്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാക്കളും അതിനു വേണ്ടി ശബ്ദമുയർത്തില്ല. ഇതിനൊരു അവസാനം ഉണ്ടാകുമെന്ന് എനിക്കു സംശയം. സുഖയാത്ര വേണമെങ്കിൽ ഇനി ത്രീ ടയർ എസി മുതൽ സഞ്ചരിച്ചാൽ മതി എന്നായിരിക്കും റെയിൽവേയുടെ തീരുമാനം. മറ്റു ചിലർ തങ്ങൾക്കു പ്രതികരിക്കാനുള്ള അവസരമായി വാർത്തയെ കാണുന്നു. ‘‘ഇത്തരം വാർത്തകളിലൂടെയല്ലേ ഈ ദുരിതമറിയുന്ന നാട്ടിലെ നാലാൾക്കു പ്രതികരിക്കാൻ കഴിയുള്ളു. ട്രെയിനുകളിൽ പേരിനെങ്കിലും രണ്ട് ജനറൽ കമ്പാർട്ട്മെന്റുകൾ കൂട്ടിയും, തിരക്കൊഴിവാക്കാൻ കൂടുതൽ മെമു ട്രെയിനുകളൊരുക്കിയും ഈ പ്രശ്നം സുഗമമായി റെയില്‍വേയ്ക്കു പരിഹരിക്കാവുന്നതേയുള്ളു.

കമന്റുകൾ വായിക്കാം.
നിലത്തു മാത്രമല്ല, റിസർവ് ചെയ്തവരുടെ കൂടെക്കിടന്നും യാത്ര; ട്രെയിനിലെ ഈ യാത്രയ്ക്ക് ആരു തരും ഗ്യാരന്റി?