ഷഫീഖിനെ പുകഴ്ത്തി മിസ്ബാ

ബ്രിസ്ബേൻ ∙ ഓസ്ട്രേലിയക്കെതിരെ ഒന്നാം ടെസ്റ്റിൽ സെഞ്ചുറിയുമായി ടീമിനെ വിജയത്തിനടുത്തെത്തിച്ച ആസാദ് ഷഫീഖിനെ പുകഴ്ത്തി ക്യാപ്റ്റൻ മിസ്ബാഉൾ ഹഖ്.‘‘മൽസരം തോറ്റെങ്കിലും ആ കളി കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ അത്യധികം സന്തോഷവാനായിരുന്നു. എന്തൊരു ക്ലാസിക് ഇന്നിങ്സ്!’– മിസ്ബ പറഞ്ഞു. നാലാം ഇന്നിങ്സിൽ 490 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാൻ വിജയത്തിന് 40 റൺസ് അകലെ മാത്രമാണ് വീണത്. അഞ്ചിന് 165 എന്ന നിലയിൽ ടീം പതറുമ്പോൾ ക്രീസിലെത്തിയ ഷഫീഖ് 137 റൺസുമായി ടീമിന്റെ പോരാട്ടം മുന്നോട്ടു നയിച്ചു. എന്നാൽ ഒൻപതാമാനായി ഷഫീഖ് മടങ്ങിയതോടെ പാക്ക് ചെറുത്തുനിൽപ്പ് തീർന്നു‍.