കത്തെ സകല ആയുധങ്ങളെക്കാളും മൂർച്ചയുള്ള ഒരു മനുഷ്യൻ ഇവിടെ ഉണർന്നു. ഇവിടെ ഉറങ്ങി; ദീർഘമായ 17 വർഷം. ആ കാലഘട്ടം മാറ്റിമറിച്ചത് ഒരു രാജ്യത്തെ മാത്രമല്ല, ലോകത്തിന്റെ ദർശനങ്ങളെത്തന്നെയായിരുന്നു. അഹിംസയും ലാളിത്യവും മനക്കരുത്തുംകൊണ്ട് ഒരു ജനതയുടെ ആത്‌മാവിനെ സ്പർശിച്ച മഹാത്‌മാഗാന്ധിയുടെ വാസകാലത്തിന്റെ

കത്തെ സകല ആയുധങ്ങളെക്കാളും മൂർച്ചയുള്ള ഒരു മനുഷ്യൻ ഇവിടെ ഉണർന്നു. ഇവിടെ ഉറങ്ങി; ദീർഘമായ 17 വർഷം. ആ കാലഘട്ടം മാറ്റിമറിച്ചത് ഒരു രാജ്യത്തെ മാത്രമല്ല, ലോകത്തിന്റെ ദർശനങ്ങളെത്തന്നെയായിരുന്നു. അഹിംസയും ലാളിത്യവും മനക്കരുത്തുംകൊണ്ട് ഒരു ജനതയുടെ ആത്‌മാവിനെ സ്പർശിച്ച മഹാത്‌മാഗാന്ധിയുടെ വാസകാലത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കത്തെ സകല ആയുധങ്ങളെക്കാളും മൂർച്ചയുള്ള ഒരു മനുഷ്യൻ ഇവിടെ ഉണർന്നു. ഇവിടെ ഉറങ്ങി; ദീർഘമായ 17 വർഷം. ആ കാലഘട്ടം മാറ്റിമറിച്ചത് ഒരു രാജ്യത്തെ മാത്രമല്ല, ലോകത്തിന്റെ ദർശനങ്ങളെത്തന്നെയായിരുന്നു. അഹിംസയും ലാളിത്യവും മനക്കരുത്തുംകൊണ്ട് ഒരു ജനതയുടെ ആത്‌മാവിനെ സ്പർശിച്ച മഹാത്‌മാഗാന്ധിയുടെ വാസകാലത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കത്തെ സകല ആയുധങ്ങളെക്കാളും മൂർച്ചയുള്ള ഒരു മനുഷ്യൻ ഇവിടെ ഉണർന്നു. ഇവിടെ ഉറങ്ങി; ദീർഘമായ 17 വർഷം. ആ കാലഘട്ടം മാറ്റിമറിച്ചത് ഒരു രാജ്യത്തെ മാത്രമല്ല, ലോകത്തിന്റെ ദർശനങ്ങളെത്തന്നെയായിരുന്നു. അഹിംസയും ലാളിത്യവും മനക്കരുത്തുംകൊണ്ട്  ഒരു ജനതയുടെ ആത്‌മാവിനെ സ്പർശിച്ച മഹാത്‌മാഗാന്ധിയുടെ വാസകാലത്തിന്റെ ഓർമകളാണ് മണിഭവൻ എന്ന ചരിത്രമന്ദിരത്തിന്റെ ജീവശ്വാസം. 

ഇവിടെനിന്നാണു ബ്രിട്ടിഷ് സാമ്രാജ്യത്തെ മുട്ടുകുത്തിച്ച ഒട്ടേറെ സമരപരമ്പരകളുടെ പന്തങ്ങൾ പുറപ്പെട്ടത്. വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും ഒരു ചരടിൽ മനോഹരമായി കോർത്തിണക്കാമെന്നു ലോകത്തിനു കാണിച്ചുകൊടുത്ത മഹാത്‌മാവിന്റെ ചിന്തകൾക്കും വാക്കുകൾക്കും ജീവിതചര്യയ്ക്കുമെല്ലാം തണലൊരുക്കാൻ അപൂർവഭാഗ്യം ലഭിച്ച കെട്ടിടം.

ADVERTISEMENT

ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷനിൽനിന്ന് 15 മിനിറ്റിന്റെ യാത്രാദൂരത്തിൽ ഗാവ്‌ദേവിയിലാണ് മുംബൈയിലെ ഈ ഗാന്ധിവസതി. സ്വാതന്ത്ര്യസമരകാലത്തെ പല പ്രക്ഷോഭങ്ങൾക്കും മഹാത്‌മാഗാന്ധി രൂപം നൽകിയത് ഇവിടെ താമസിക്കുന്ന കാലത്താണ്. 110 വർഷം പിന്നിട്ട കെട്ടിടം രാഷ്ട്രപിതാവിന്റെ മരണശേഷം ഗാന്ധി മ്യൂസിയമായി. ലോകത്തിനു മുഴുവൻ വെളിച്ചവും പ്രചോദനവുമായി നിലകൊള്ളുന്ന ഗാന്ധിഭവനം ബലപ്പെടുത്താനും മോടി കൂട്ടാനുമായി 10 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് മഹാരാഷ്ട്ര സർക്കാർ ഇപ്പോൾ നടത്തുന്നത്.

രത്‌നവ്യാപാരി ആയിരുന്ന റേവാശങ്കർ ജാവേരി പണികഴിപ്പിച്ച വീടാണ് മണിഭവൻ. അദ്ദേഹത്തിന്റെ മകൻ മണിലാലിന്റെ പേരാണ് വീടിന്. ഉൾവശത്ത് അധികവും തേക്ക് തടികൊണ്ടുള്ളതാണു നിർമിതി. 

1915 ജനുവരിയിലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽനിന്നു മുംബൈയിൽ കപ്പലിറങ്ങിയത്. തുടർന്ന് ഗോപാലകൃഷ്ണ ഗോഖലെയെ സന്ദർശിച്ചു. രാജ്യം മുഴുവൻ യാത്ര ചെയ്ത് ജനവികാരം മനസ്സിലാക്കി ബ്രിട്ടിഷുകാരിൽനിന്നു സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്കുതുടക്കമിടാനായിരുന്നു ഗോഖലെയുടെ നിർദേശം. സമരം ആസൂത്രണം ചെയ്യാൻ പ്രമുഖർക്കൊപ്പം മുംബൈയിലെ പലയിടങ്ങളും സന്ദർശിക്കുക പതിവായതോടെയാണ് താമസസ്ഥലം ആവശ്യമായി വന്നത്. ഇതറിഞ്ഞ് ഏറെ അടുപ്പമുണ്ടായിരുന്ന ജാവേരി കുടുംബം ഗാന്ധിജിക്കു മണിഭവനിൽ താമസിക്കാൻ അനുമതി നൽകുകയായിരുന്നു. 

1917 മുതൽ 1934 വരെയാണ് ഗാന്ധിജി ഇവിടെ താമസിച്ചത്. ചർക്കയിൽ നൂൽ നൂൽക്കാൻ അദ്ദേഹം പഠിച്ചത് മണിഭവനിൽ താമസിക്കുന്ന കാലത്താണ്. റൗലറ്റ് ആക്ടിനെതിരെ സത്യഗ്രഹം ആരംഭിച്ചതും  ഇവിടെവച്ച്. ‘സത്യഗ്രഹി’ എന്ന വാർത്താപത്രിക പുറത്തിറക്കിയതും ‘യങ് ഇന്ത്യ’ ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചു തുടങ്ങിയതും മണിഭവനിൽ താമസിക്കുന്ന നാളുകളിൽത്തന്നെ. 1931ൽ ഇവിടെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗമാണ് ലണ്ടനിലെ വട്ടമേശ സമ്മേളനത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച്  മഹാത്‌മാ ഗാന്ധിയെ അയയ്ക്കാൻ തീരുമാനമെടുത്തത്. 

മണിഭവനിൽ മഹാത്‌മാഗാന്ധിയുടെ മുറി
ADVERTISEMENT

ഗാന്ധിജി ആട്ടിൻപാൽ കുടിക്കാൻ തുടങ്ങുന്നതും മണിഭവനിൽ നിന്ന്. ഉദരരോഗം ബാധിച്ചതിനു പിന്നാലെയാണിത്. പശുവിന്റെയോ, ആടിന്റെയോ അകിടിൽനിന്ന് അവസാനം വരുന്നത് രക്തം പുരണ്ട പാൽ ആയിരിക്കുമെന്ന ചിന്തയാണ് പാൽ കുടിക്കുന്നതിൽനിന്നു പിന്തിരിപ്പിച്ചിരുന്നത്. പാൽ കറക്കുമ്പോൾ ആടിനു വേദനിക്കില്ലെന്ന് ഭാര്യ കസ്തൂർബ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കിയതോടെ നിലപാട് മാറ്റുകയായിരുന്നു. മണിഭവനു മുന്നിലൂടെ ആടുമായി പോകുന്നയാൾ വീടിനു മുന്നിൽനിന്നു പാൽകറന്നു കൈമാറുകയായിരുന്നു രീതി. 

1932 ജനുവരി നാലിനു പുലർച്ചെ മൂന്നിനു മണിഭവന്റെ ടെറസിൽനിന്നാണ് ബ്രിട്ടിഷ് പൊലീസ് ഗാന്ധിജിയെ അറസ്റ്റ് ചെയ്തത്. ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം നടത്തിയ ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് മണിഭവനിൽ നിന്ന് അധികം ദൂരമില്ല. 

 ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിനുശേഷം കേന്ദ്രീയ ഗാന്ധി സ്മാരക നിധി, ജാവേരി കുടുംബത്തിൽനിന്നു  മണിഭവൻ വിലയ്ക്കു വാങ്ങി. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു അതു ഗാന്ധി സ്‌മാരകമായി പ്രഖ്യാപിച്ചു. ആദ്യത്തെ പാർലമെന്റ് സ്‌പീക്കറായ ജി. വി. മാവ്‌ലങ്കറാണ് 1955 ഒക്‌ടോബർ രണ്ടിന് മ്യൂസിയം ഉദ്‌ഘാടനം ചെയ്തത്. 

രാഷ്ട്രപിതാവ് തന്റെ ജീവിതത്തിലെ നിർണായക കാലം കഴിച്ചുകൂട്ടിയ ഭവനത്തിലെ ഓരോ കാഴ്ചയും സന്ദർശകരുടെ ഹൃദയം തൊടും. ഗാന്ധിജി വായിച്ചിരുന്ന പുസ്തകങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങളുമടങ്ങുന്ന വിശാലമായ ലൈബ്രറിയാണ് താഴത്തെ നിലയിലുള്ളത്. അൻപതിനായിരം പുസ്തകങ്ങളിൽ പലതും അപൂർവമാണെന്ന് മണിഭവൻ ഓഫിസ് സെക്രട്ടറി ഹരിപ്പാട് സ്വദേശി സജീവ് പി. രാജൻ പറഞ്ഞു. 

ADVERTISEMENT

മുകൾനിലയിലേക്കു കയറുമ്പോൾ നേർത്ത് ഒഴുകിയെത്തുന്ന ശാന്തിഗീതങ്ങൾ ഗാന്ധിജിയുടെ കാലടികൾക്കൊപ്പം  നമ്മെ നടത്തും. 

ഗോവണിയോടുചേർന്നു ഭിത്തിയിൽ മഹാത്‌മാവിന്റെ ജീവിതയാത്രയുടെ ചിത്രങ്ങൾ. ഡോക്യുമെന്ററികളും മറ്റും സന്ദർശകർക്കായി പ്രദർശിപ്പിക്കുന്ന ചെറുതിയറ്ററും അവിടെയുണ്ട്. 

ചാര്‍ലി ചാപ്ലിനെ‍ാപ്പം ഗാന്ധിജി. മണിഭവനിലെ ശേഖരത്തിലുള്ള ചിത്രം.

മുകൾനിലയിലാണ് ഗാന്ധിജി ഉപയോഗിച്ചിരുന്ന മുറി. അദ്ദേഹത്തിന്റെ ചർക്ക, കണ്ണട, മെതിയടി, പാത്രങ്ങൾ, സ്‌പൂണുകൾ എന്നിവ പകിട്ടു നഷ്ടപ്പെടാതെ സൂക്ഷിച്ചിരിക്കുന്നു. അതോടുചേർന്ന്, ഗാന്ധിജിയുടെ ജീവിതത്തിലെ ഓരോ കാലഘട്ടവും കോർത്തിണക്കിയുള്ള പാവപ്രദർശനം ശ്രദ്ധേയമാണ്. രണ്ടാംനിലയിലെ ബാൽക്കണിയിൽ നിന്നാണ് ഗാന്ധിജി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നത്. 

മലയാളം അടക്കം 11 ഭാഷകളിലുള്ള ഗാന്ധിജിയുടെ ഒപ്പുകൾ, വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ബ്രിട്ടിഷ് ഭരണകൂടം അനുവദിച്ച പാസ്പോർട്ട്, രണ്ടാം ലോകയുദ്ധത്തിനു മുൻപു ഹിറ്റ്‍ലർക്ക് എഴുതിയ കത്ത്, ചാർലി ചാപ്ലിനൊപ്പം ഗാന്ധിജി, ഗോഡ്സെ നിറയൊഴിച്ച തോക്ക്, രാജ്ഘട്ടിലേക്കുള്ള വിലാപയാത്ര  എന്നിങ്ങനെ നീളുന്നു ചിത്രങ്ങളുടെ നിര. 

ഗാന്ധിമൂല്യങ്ങളിൽ ആകൃഷ്ടരായി ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നു സന്ദർശകർ ഇവിടെയത്താറുണ്ട്. കറുത്തവരുടെ അവകാശങ്ങൾക്കായി പോരാടിയ മാർട്ടിൻ ലൂഥർ കിങ് 1959ൽ മണിഭവൻ സന്ദർശിക്കാനെത്തി. ഗാന്ധിജിയുടെ വസതി കണ്ട് നക്ഷത്രഹോട്ടലിലെ മുറി ഒഴിവാക്കി രണ്ടു ദിവസം മാർട്ടിൻ ലൂഥർ കിങ് മണിഭവനിൽ തങ്ങുകയായിരുന്നു. ആ സംഭവം നടന്ന് അര നൂറ്റാണ്ടായ വേളയിൽ, 2009ൽ മകൻ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ മണിഭവൻ സന്ദർശിച്ചു. 2010ൽ, യുഎസ് പ്രസിഡന്റായിരിക്കെ ബറാക് ഒബാമ തന്റെ ആദ്യ ഇന്ത്യൻ സന്ദർശനവേളയിൽ ആദ്യമെത്തിയതും മണിഭവനിൽ. അങ്ങനെ ഒട്ടേറെ നേതാക്കളും വിശിഷ്ട വ്യക്തികളും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരിടം. 

പുറംഭിത്തികൾ ബലപ്പെടുത്തുന്നതിനൊപ്പം അകം കൂടുതൽ മിഴിവുള്ളതാക്കുക കൂടിയാണ് ഇപ്പോഴത്തെ നവീകരണത്തിന്റെ ലക്ഷ്യം. അറ്റകുറ്റപ്പണി ഒരു വർഷത്തോളം നീണ്ടുനിൽക്കും. തൊട്ടുതലോടുകൾ പുറംമോടികളിൽ മാത്രം. കാലം കടന്നൊഴുകുന്ന ശാന്തിമന്ത്രത്തിലാണ് മണിഭവന്റെ അടിത്തറ.

 

English Summary: Mani bhavan- Mahatma Gandhi's home in mumbai