കാണാതായ ഇന്ത്യൻ യുവാവിന്റെ ജഡം കണ്ടെത്തി

ന്യൂയോർക്ക്∙ കോർണൽസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ ഇന്ത്യൻ വിദ്യാർഥി ബുധനാഴ്ച കാണാതായ ആലാപ് നരസിപുരയുടെ (20) മ‍ൃതദേഹം ഇതാക്ക വെള്ളച്ചാട്ടത്തിനു സമീപം അരുവിയിൽ കണ്ടെത്തി.

മരണത്തിൽ ദുരൂഹത സംശയിക്കുന്നില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ യുവാവിനെ ക്യാംപസിൽ കണ്ടവരുണ്ട്. പൊലീസും ഫയർ ഫോഴ്സും തിരച്ചിൽ നടത്തിവരികയായിരുന്നു.