ആപ്പിളിന്റെ ഒന്നാം കംപ്യൂട്ടറിന് 2.34 കോടി രൂപ

ന്യൂയോർക്ക് ∙ ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സ് 40 വർഷം മുൻപ് നിർമിച്ച ആദ്യ ആപ്പിൾ കംപ്യൂട്ടറിനു ലേലത്തിൽ ലഭിച്ചത് 3.65 ലക്ഷം ഡോളർ (2.34 കോടി ഇന്ത്യൻ രൂപ). ലേല സ്ഥാപനമായ ക്രിസ്റ്റിയാണ് കഴിഞ്ഞയാഴ്ച ആപ്പിൾ–1 കംപ്യൂട്ടർ ലേലം ചെയ്തത്. ആപ്പിൾ–1 പരമ്പരയിലെ ചില കംപ്യൂട്ടറുകൾ മുൻപ് ഇതിനേക്കാൾ കൂടുതൽ തുക ലേലത്തിൽ നേടിയിരുന്നു.