ജപ്പാനിലും ഭൂചലനം

ടോക്കിയോ ∙ ജപ്പാന്റെ കിഴക്കൻ തീരത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നു സൂനാമി ഭീതി ഉയർന്നെങ്കിലും മുന്നറിയിപ്പ് നൽകിയിട്ടില്ല. മെക്സിക്കോയിൽ ഭൂചലനമുണ്ടായി 24 മണിക്കൂറിനകമാണു ജപ്പാനിലും ഭൂചലനം. ആറു വർഷം മുമ്പുണ്ടായ ഭൂചലനത്തെ തുടർന്ന് അടച്ചിട്ട ഫുക്കുഷിമ ആണവനിലയത്തിന് 200 മൈൽ കിഴക്കുമാറിയാണ് ഇന്നലത്തെ ഭൂചലനത്തിന്റെ കേന്ദ്രസ്ഥാനം.