സൗദി ആഭരണശാലകളിൽ ഡിസംബർ അഞ്ചു മുതൽ 100 % സ്വദേശിവൽക്കരണം

ജിദ്ദ∙ ഡിസംബർ അഞ്ചു മുതൽ സൗദി അറേബ്യയിലെ ആഭരണശാലകളിൽ സമ്പൂർണ സ്വദേശിവൽക്കരണം പ്രാബല്യത്തിലാകും. ഒക്ടോബർ ആദ്യം തന്നെ തീരുമാനം ജ്വല്ലറി ഉടമകളെ അറിയിച്ചിരുന്നതായി തൊഴിൽ - സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ അറിയിച്ചു.

അതേസമയം, രണ്ടാഴ്ചക്കകം തീരുമാനം പ്രാബല്യത്തിലാകുന്നതു വിപണിയിൽ പ്രതിസന്ധി ഉണ്ടാക്കിയേക്കുമെന്നു ജ്വല്ലറികളുടെ ദേശീയസംഘടന അധ്യക്ഷൻ കരീം അൽഅനസി പറഞ്ഞു. ജ്വല്ലറികളിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ 2007ൽ തന്നെ സൗദി മന്ത്രിസഭ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടികളുണ്ടായിരുന്നില്ല.

ഒട്ടേറെ മലയാളികളും ജോലി ചെയ്യുന്ന മേഖലയാണിത്.