ഡോളി മരിച്ചത് ക്ലോണിങ് മൂലമല്ല

ലണ്ടൻ ∙ ക്ലോണിങ്ങിലൂടെ ആദ്യമായി ജന്മംകൊണ്ട സസ്തനിയായ ഡോളി എന്ന ചെമ്മരിയാടിന്റെ അകാലമരണം ക്ലോണിങ്ങിന്റെ പ്രത്യാഘാതങ്ങൾ മൂലമല്ലെന്നു ഗ്ലാസ്ഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. ക്ലോണിങ് മൂലമുണ്ടായ തകരാർ കാരണം സന്ധിവാതം പിടിപെട്ടാണു ഡോളി ആറാംവയസ്സിൽ മരിച്ചതെന്ന ആരോപണം നിലനിന്നിരുന്നു. എന്നാൽ, ഡോളിയുടെ അസ്ഥികളിൽ പുതുതായി നടത്തിയ എക്സ്റേ പരിശോധനയിൽ സന്ധിവാതത്തിന്റെ യാതൊരു ലക്ഷണവും കണ്ടെത്തിയില്ലെന്നു ശാസ്ത്രജ്ഞർ അറിയിച്ചു.