യുഎസ് പട്ടാളത്തിലും ട്രാൻസ്ജെൻഡർമാർ

വാഷിങ്ടൻ ∙ യുഎസ് സേനയിൽ ഇനി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവരും. ഇവർക്കെതിരെയുണ്ടായിരുന്ന വിലക്കു കോടതി അസ്ഥിരപ്പെടുത്തിയതിനെ തുടർന്നു ജനുവരി ഒന്നു മുതൽ ഇവരെ സൈന്യത്തിലെടുക്കാൻ സർക്കാർ നിർദേശം നൽകുകയായിരുന്നു. വിലക്കിനെതിരായ വിധി മരവിപ്പിക്കണമെന്ന സർക്കാരിന്റെ ആവശ്യവും മേൽക്കോടതി നിരസിച്ചു.

അപ്പീൽ നൽകേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2017 ജൂലൈ ഒന്നു മുതൽ ട്രാൻസ്ജെ‍ഡർമാർക്കു ജോലി നൽകാൻ ഒബാമ ഭരണകൂടം തീരുമാനിച്ചിരുന്നതാണെങ്കിലും ട്രംപ് സർക്കാർ 2018 ജനുവരി ഒന്നിലേക്ക് അത് ആദ്യം മാറ്റിവയ്ക്കുകയും തുടർന്നു വിലക്കേർപ്പെടുത്തുകയുമായിരുന്നു.