കാനഡയിൽ സിഖുകാരന് അധിക്ഷേപം

ഒട്ടാവ∙ കാനഡയിലെ പ്രിൻസ് എഡ്വേഡ് ഐലൻഡിലുള്ള ടിഗ്നിഷ് ടൗൺ ക്ലബ്ബിൽ സിഖുകാരനോടു തലപ്പാവ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. തലപ്പാവു നീക്കിയില്ലെങ്കിൽ തല തകർക്കുമെന്ന് ഒരു സ്ത്രീ ഭീഷണിപ്പെടുത്തുന്നതിന്റെയും ഒരു ബാർമാൻ വംശീയ അധിക്ഷേപം ചൊരിഞ്ഞ് ചീത്തവിളിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നു.

മുതിർന്ന പട്ടാള ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന വേദിയിൽ അവരോടുള്ള ആദരസൂചകമായി എല്ലാവരും തൊപ്പി മാറ്റാറുണ്ട്. എന്നാൽ, മതപരമായ വേഷങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല. ബന്ധപ്പെട്ടവരോടു മാപ്പു പറയുമെന്നു ക്ലബ് പ്രസിഡന്റ് പിന്നീടു പറഞ്ഞു.