ഗ്രോസ്മാന് ഇസ്രയേൽ സാഹിത്യ പുരസ്കാരം

ജറുസലം∙ ഇസ്രയേലിന്റെ ദേശീയ സാഹിത്യ പുരസ്കാരം നോവലിസ്റ്റ് ഡേവിഡ് ഗ്രോസ്മാന് (64). ഇസ്രയേലിന്റെ പലസ്തീൻ നയത്തെ നിശിതമായി എതിർത്തിട്ടുള്ള എഴുത്തുകാരനാണ്. പലസ്തീൻ രാഷ്ട്ര രൂപീകരണത്തെ പിന്തുണയ്ക്കുന്ന അദ്ദേഹം ഇറാനുമായി യുദ്ധം ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇസ്രയേൽ സാഹിത്യത്തിലെ സ്വാധീനമുള്ള ശബ്ദമാണു ഗ്രോസ്മാന്റേതെന്ന് അവാർഡ് പ്രഖ്യാപിച്ച വിദ്യാഭ്യാസമന്ത്രി നഫ്​താലി ബെന്നറ്റ് പറഞ്ഞു.