ജിമെയിൽ മാറുന്നു

ന്യൂയോർക്ക് ∙ ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ പ്രിയ ഇമെയിൽ സേവനദാതാവായ ജിമെയിലിൽ വമ്പൻ മാറ്റങ്ങൾ വരുത്താൻ ഗൂഗിൾ പദ്ധതി. ഉപയോക്താക്കളും ജിമെയിലും തമ്മിലുള്ള വിനിമയം ഊർജിതപ്പെടുത്താൻ എഎംപി (ആക്സിലറേറ്റഡ് മൊബൈൽ പേജസ്) സംവിധാനമാണ് ഏർപ്പെടുത്തുക. ഫ്ലൈറ്റ് സമയം, പുതിയ ഉൽപന്നങ്ങളെക്കുറിച്ചുള്ള വിവരം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അറിയാൻ ഉടൻതന്നെ ജിമെയിലിൽ അവസരമൊരുങ്ങും. ഉപയോഗത്തിൽ കൂടുതൽ വേഗം വരുമെന്നും ഗൂഗിൾ പറയുന്നു. മാറ്റങ്ങൾ ഉപയോക്താക്കൾക്ക് അനുഭവിച്ചറിയാനായി ഡവലപ്പർ പ്രിവ്യൂ ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്.