പങ്കാളിയുടെ ഫോണിൽ ‘ഒളിഞ്ഞു നോക്കിയാൽ’ സൗദിയിൽ തടവും പിഴയും

റിയാദ്∙ ഭാര്യയുടെയോ ഭർത്താവിന്റെയോ മൊബൈൽ ഫോണിൽ അവരറിയാതെ ‘ഒളിഞ്ഞു നോക്കിയാൽ’ സൗദി അറേബ്യയിലാണെങ്കിൽ കിട്ടുക ഒരു വർഷം തടവും 90 ലക്ഷം രൂപ പിഴയും. പങ്കാളിയുടെ രഹസ്യബന്ധം തെളിയിക്കാനായി ഫോണിലെ വിവരങ്ങൾ എടുക്കുന്നത് സൗദി സൈബർ കുറ്റമാക്കി മാറ്റിയതോടെയാണു ശിക്ഷയുടെ വ്യാപ്തി കൂടിയത്.

പങ്കാളിയുടെ ഫോണിന്റെ പാസ്‌വേഡ് സംഘടിപ്പിച്ചു രഹസ്യമായി അതു തുറന്നുനോക്കുന്നതാണു സൈബർ കുറ്റം. ഫോണിലെ പടങ്ങളും മറ്റു വിവരങ്ങളും ഫോർവേഡ് ചെയ്യുകയോ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചു ശേഖരിക്കുകയോ ചെയ്താൽ പിഴയും തടവും ഒരുമിച്ചു കിട്ടാം. ഫോൺ വെറുതേ നോക്കുക മാത്രമേ ചെയ്തുള്ളുവെങ്കിൽ ശിക്ഷ കുറയുമെന്നാണു നിയമവിദഗ്ധരുടെ അഭിപ്രായം.