നൈജീരിയയിൽ തടവിലായിരുന്ന ഇന്ത്യക്കാർ മോചിതരായി

അബുജ∙ നൈജീരിയയിൽ 73 ദിവസം കൊള്ളക്കാരുടെ തടവിലായിരുന്ന മൂന്ന് ഇന്ത്യക്കാരായ യുവാക്കൾ മോചിതരായി നാട്ടിലെത്തി. ഹിമാചൽപ്രദേശിൽനിന്നുള്ള സുശീൽ കുമാർ, പങ്കജ്കുമാർ, അജയ് കുമാർ എന്നിവരാണു നാട്ടിലെത്തിയത്.

മർച്ചന്റ് നേവിയിൽ ജോലിക്കാരായ തങ്ങൾ നൈജീരിയയിൽ 73 ദിവസവും ഒരു കൂടാരത്തിൽ കഴിയുകയായിരുന്നുവെന്ന് അജയ് കുമാർ പറഞ്ഞു. നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ബി.എൻ. റെഡ്ഡി ഇവരുടെ മോചനത്തിനായി നടത്തിയ നിരന്തരശ്രമം ഫലം കണ്ടതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു.