വ്യാഴത്തിന്റെ ഡ്യൂപ്പിനെ കണ്ടെത്തി

മോസ്കോ∙ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിനെ അനുസ്മരിപ്പിക്കുന്ന പുറംഗ്രഹത്തെ (എക്സോപ്ലാനറ്റ്) കണ്ടെത്തി. വ്യാഴവുമായി വലുപ്പത്തിലും ഭാരത്തിലും സാമ്യമുള്ള കെപിഎസ്–1ബി എന്ന ഗ്രഹത്തെ, റഷ്യയിലെ കുറോവ്ക പ്ലാനറ്റ് സെർ‌ച്ച് പദ്ധതിയാണ് കണ്ടെത്തിയത്.

സൂര്യനിൽ നിന്നുള്ള അകലത്തിൽ അഞ്ചാമത്തെ ഗ്രഹമാണ് വ്യാഴം. 12 വർഷമെടുത്താണ് വ്യാഴം സൂര്യനുചുറ്റുമുള്ള ഭ്രമണം പൂർത്തിയാക്കുന്നത്.