ട്രംപും കിമ്മും പരസ്പരം ക്ഷണിച്ചു; സ്വീകരിച്ചു

സോൾ∙ യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്നും പരസ്പരം തങ്ങളുടെ രാജ്യത്തേക്കു ക്ഷണിച്ചുവെന്നും ഇരുവരും ക്ഷണം സ്വീകരിച്ചുവെന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമ ഏജൻസി വെളിപ്പെടുത്തി.

സിംഗപ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കിമ്മിനെ താൻ ഉചിതമായ സമയത്തു വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുമെന്നും തിരിച്ച് ഒരിക്കൽ താൻ ഉത്തര കൊറിയ സന്ദർശിക്കുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. പരസ്പരം ക്ഷണം സ്വീകരിച്ചുവെന്ന് അവിടെ വ്യക്തമാക്കിയിരുന്നില്ല.

കിമ്മിനെ ക്ഷണിച്ച കാര്യം ട്രംപും ഇന്നലെ സ്ഥിരീകരിച്ചു. എന്നാൽ, സന്ദർശനത്തിനു മുൻപു ‘നിരായുധീകരണ കാര്യത്തിൽ ചില യഥാർഥ ഫലങ്ങൾ’ കാണേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.