വിക്കിലീക്സ് കുരുക്ക്: ട്രംപിന്റെ വിശ്വസ്തൻ റോജർ സ്റ്റോൺ അറസ്റ്റിൽ

Donald-Trump-and-Roger-Stone
SHARE

വാഷിങ്ടൻ ∙ യുഎസിൽ 2016 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണത്തെ തടസ്സപ്പെടുത്തിയതിനും കോൺഗ്രസിനു തെറ്റായ വിവരം നൽകിയതിനും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ റോജർ സ്റ്റോൺ അറസ്റ്റിൽ. സ്പെഷൽ അറ്റോർണി റോബർട് മുള്ളർ നടത്തുന്ന അന്വേഷണത്തിലെ ആദ്യ ക്രിമിനൽ കേസാണിത്.

എതിർ സ്ഥാനാർഥി ഹിലറി ക്ലിന്റന്റെ ഇമെയിലുകൾ മോഷ്ടിച്ച് മുതലെടുപ്പു നടത്തിയതുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രചാരണച്ചുമതലയുള്ള ഉന്നതർ പലതവണ സ്റ്റോണുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. ഇമെയിൽ ചോർത്തലിന് വിക്കിലീക്സുമായി സ്റ്റോൺ ഗൂഢാലോചന നടത്തിയിട്ടില്ലെങ്കിലും സാക്ഷികളെ തടസ്സപ്പെടുത്തിയതിനും വിക്കിലീക്സുമായുള്ള ബന്ധം സംബന്ധിച്ച് തെറ്റായ പ്രസ്താവനകൾ നൽകിയതിനും വ്യക്തമായ തെളിവുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA