റിയാദിനുനേരെ ഹൂതി മിസൈൽ സൗദി തകർത്തു

ബെയ്റൂട്ട്∙ റിയാദിനെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദി അറേബ്യ തകർത്തു. സൗദിയുടെ മിസൈൽ പ്രതിരോധ സംവിധാനമാണു മിസൈൽ ലക്ഷ്യത്തിലെത്തും മുൻപേ കണ്ടെത്തി ആകാശത്തുവച്ചു തകർത്തത്. സൗദി തലസ്ഥാനത്തെ പ്രതിരോധ മന്ത്രാലയം അടക്കമുള്ള കേന്ദ്രങ്ങളാണു ഹൂതികൾ ലക്ഷ്യമിട്ടതെന്നു പറയുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനിൽ നടത്തുന്ന വ്യോമാക്രമണങ്ങൾക്കു തിരിച്ചടിയായിട്ടാണു ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ മിസൈലാക്രമണം.