യോഗയ്ക്കിടെ വെടിവയ്പ്: ഫ്ലോറിഡയിൽ 2 മരണം

ടലഹസി ∙ യുഎസിൽ യോഗ പരിശീലനത്തിനിടെ അക്രമി നടത്തിയ വെടിവയ്പിൽ 2 സ്ത്രീകൾ കൊല്ലപ്പെട്ടു; 5 പേർക്കു പരുക്ക്. ഡോ. നാൻസി വാൻ വെസ (61), മോറ ബിങ്ക്‌ലി (21) എന്നിവരാണു യോഗയ്ക്കിടെ വെടിയേറ്റു മരിച്ചത്. അക്രമി സ്കോട്ട് പോൾ ബെയ്ൾ (40) സ്വയം വെടിവച്ചു മരിച്ചു.

ഫ്ലോറിഡ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ടലഹസിയിൽ ഷോപ്പിങ് സെന്ററിനോടു ചേർന്നാണു ‘ഹോട്ട് യോഗ’ കേന്ദ്രം. പ്രാദേശിക സമയം വെള്ളി വൈകിട്ട് 5.45നായിരുന്നു അക്രമി തോക്കുമായെത്തിയത്. ടലഹസി ‘ക്യാപിറ്റൽ ഹെ‍ൽത്ത് പ്ലാൻ’ ചീഫ് മെഡിക്കൽ ഓഫിസറായിരുന്നു ഡോ. നാൻസി. മോറ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായിരുന്നു.