മിലൻ കുന്ദേരയെ തിരികെ വിളിച്ച് ചെക്കൊസ്ലൊവാക്യ

മിലൻ കുന്ദേര

പാരിസ്∙ ഒന്നാം ലോകയുദ്ധാവസാനത്തിന്റെ നൂറാം വാർഷികത്തിനു ഫ്രാൻസിലെത്തിയ ചെക്കൊസ്ലൊവാക്യ പ്രധാനമന്ത്രി ആന്ദ്രെ ബാബിസ് തിരികെപ്പോയത് മറ്റൊരു സമാധാന ഉടമ്പടിക്കു ശേഷമായിരുന്നു– വിഖ്യാത എഴുത്തുകാരൻ മിലൻ കുന്ദേരയുമായി. കമ്യൂണിസ്റ്റ് സർക്കാർ 40 വർഷം മുൻപ് റദ്ദാക്കിയ കുന്ദേരയുടെ പൗരത്വം തിരികെ നൽകി അനുനയത്തിന്റെ കരം നീട്ടുകയാണു മാതൃരാജ്യം.

ദി അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബിയിങ്, ദ് ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫോർഗെറ്റിങ് തുടങ്ങിയ രചനകളിലൂടെ ലോകപ്രസിദ്ധനായ കുന്ദേര നാട്ടിൽ പോയിട്ട് 22 കൊല്ലമായി. പാർട്ടി വിരുദ്ധത നിലപാടുകളുടെ പേരിൽ ചെക്കൊസ്ലൊവാക്യൻ കമ്യൂണിസ്റ്റ് പാർട്ടി വർഗശത്രുവായി പ്രഖ്യാപിച്ച അദ്ദേഹം 1975 ൽ ഫ്രാൻസിൽ അഭയം തേടുകയായിരുന്നു.

1979 ൽ ചെക്ക് പൗരത്വം നഷ്ടപ്പെട്ടു. 1981 ൽ ഫ്രഞ്ച് പൗരത്വം സ്വീകരിച്ചു. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ തീരെ ഇഷ്ടമില്ലാത്ത ഈ എഴുത്തുകാരന് അടുത്ത വർഷം 90 വയസ്സു തികയും.