ബ്രെക്സിറ്റ്: യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഇന്ന്

ബ്രസൽസ് ∙ ജിബ്രാൾട്ടറുമായുള്ള വ്യാപാരഉടമ്പടിയുമായി  ബ്രെക്സിറ്റ് നടപടികളെ കൂട്ടിക്കുഴയ്ക്കുകയില്ലെന്ന് ബ്രിട്ടൻ ഉറപ്പു നൽകിയ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയന്റെ (ഇയു) ബ്രെക്സിറ്റിനെക്കുറിച്ചുള്ള  ഉച്ചകോടി ഇന്നു നടക്കും. ജിബ്രാൾട്ടർ സംബന്ധിച്ച്  സ്പെയിൻ ഉന്നയിച്ച പ്രശ്നങ്ങൾക്കു മറുപടി നൽകുന്ന ബ്രിട്ടന്റെ ഉറപ്പടങ്ങുന്ന കത്ത് യൂറോപ്യൻ യൂണിയൻ കൗൺസിലിലെ ബ്രിട്ടന്റെ അംബാസഡർ  ടിം ബാരോയാണ് ഇന്നലെ  യൂറോപ്യൻ യൂണിയനു നൽകിയത്. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം വേർപെടുത്തണമെന്ന ബ്രിട്ടന്റെ തീരുമാനം നടപ്പിൽ വരുത്തുന്നതു ചർച്ച ചെയ്യുന്ന ഇയു ഉച്ചകോടിയാണ് ഇന്നു നടക്കുക.