സൂ ചിക്കു നൽകിയ ബഹുമതി പാരിസും തിരിച്ചെടുക്കും

പാരിസ് ∙ മ്യാൻമറിലെ ജനകീയ നേതാവ് ഓങ് സാൻ സൂ ചിക്ക് പാരിസ് നഗരം സമ്മാനിച്ച ഫ്രീഡം ഓഫ് പാരിസ് ബഹുമതി തിരിച്ചെടുക്കുന്നു. മ്യാൻമർ സൈന്യം രോഹിൻഗ്യ ന്യൂനപക്ഷത്തിനെതിരെ വംശീയ ആക്രമണം നടത്തിയപ്പോൾ സൂ ചി ഇടപെട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

സംഭവത്തെ അപലപിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ പാരിസ് മേയർ സൂ ചിക്കു കത്തയച്ചിരുന്നു. എന്നാൽ അവർ മറുപടി നൽകിയില്ല. ഗ്ലാസ്ഗോ, എഡിൻബർഗ്, ഓക്സ്ഫഡ് എന്നീ നഗരങ്ങളും ബഹുമതികൾ പിൻവലിച്ചിരുന്നു. ബഹുമതിയായി നൽകിയ പൗരത്വം കാനഡ പിൻവലിച്ചു.