വിദേശികൾക്ക് പുതിയ ലെവിക്കു ശുപാർശ

റിയാദ്∙ വിദേശികൾക്കു പുതിയ ലെവി ചുമത്തുകയും റിക്രൂട്ടിങ് ഫീസ് വൻതോതിൽ വർധിപ്പിക്കുകയും ചെയ്യാൻ നിർദേശിച്ചു സൗദിയിൽ പഠന റിപ്പോർട്ട്. സ്വദേശി – വിദേശി ശമ്പള സ്കെയിൽ തുല്യമാക്കണമെന്നും റിയാദിലെ കിങ് ഫൈസൽ റിസർച് ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ റിപ്പോർട്ടിലുണ്ട്.