ആഞ്ജലീന ജോളി രാഷ്ട്രീയത്തിലേക്ക്

ന്യൂയോർക്ക് ∙ രാഷ്ട്രീയത്തിലേക്കു വരുമെന്നു സൂചന നൽകി ഹോളിവുഡിലെ സൂപ്പർനായിക ആഞ്ജലീന ജോളി. ബിബിസിക്കു നൽകിയ അഭിമുഖത്തിലാണ്, ‘20 വർഷം മുൻപായിരുന്നെങ്കിൽ രാഷ്ട്രീയത്തിൽ വരുമോ എന്ന ചോദ്യം ഞാൻ കയ്യോടെ തള്ളിക്കളഞ്ഞേനെ, ഇപ്പോൾ അതല്ല അവസ്ഥ’ എന്നു സൂചിപ്പിച്ചത്. തന്നെ ആവശ്യമുള്ളയിടത്ത് പോകുമെന്ന് അവർ പറഞ്ഞു. ഒട്ടേറെ സാമൂഹിക സേവന മേഖലകളിൽ സജീവമാണ് ജോളി.