കോവിഡ് ബാധയെത്തുടർന്നുള്ള മരണസംഖ്യയിൽ ചൈനയെ മറികടന്ന് ഇറ്റലി. ചൈനയിൽ ഇതുവരെ 3245 പേർ മരിച്ചപ്പോൾ ഇറ്റലിയിൽ മരണം 3405 ആയി. രോഗബാധ നിയന്ത്രിക്കാൻ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടലിനൊരുങ്ങുന്നു.ലോകമാകെ രോഗികൾ 2,40,565 ആയി. മരണം 9,953. ഇന്നലെ മാത്രം മരിച്ചത് 1002 പേർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ / ബെയ്‌ജിങ് ∙ കോവിഡ്  ബാധയെത്തുടർന്നുള്ള മരണസംഖ്യയിൽ ചൈനയെ മറികടന്ന് ഇറ്റലി. ചൈനയിൽ ഇതുവരെ 3245 പേർ മരിച്ചപ്പോൾ ഇറ്റലിയിൽ മരണം 3405 ആയി. രോഗബാധ നിയന്ത്രിക്കാൻ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടലിനൊരുങ്ങുന്നു. 

ലോകമാകെ രോഗികൾ 2,40,565 ആയി. മരണം 9,953. ഇന്നലെ മാത്രം മരിച്ചത് 1002 പേർ. ജർമനി, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളിൽ രോഗികൾ 10,000 കടന്നു. ഇറാനിലും സ്ഥിതി ഗുരുതരമായി തുടരുമ്പോൾ, രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച് സ്പെയിനും കടുത്ത പ്രതിസന്ധിയിലേക്ക്. നെതർലൻഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, യുകെ എന്നീ രാജ്യങ്ങളിൽ രോഗികൾ 2000 കടന്നു. ഓസ്ട്രേലിയയും ന്യൂസീലൻഡും അതിർത്തികൾ പൂർണമായി അടയ്ക്കുകയാണ്. ദക്ഷിണാഫ്രിക്ക സിംബാബ്‌വെയുമായുള്ള അതിർത്തിയിൽ വേലി കെട്ടുന്നു.

ADVERTISEMENT

ബ്രിട്ടൻ: അരലക്ഷത്തിലേറെപ്പേർക്കു രോഗം സംശയിക്കുന്നു. ലണ്ടനിൽ ഭൂഗർഭ ട്രെയിനുകൾ നിർത്തി. അടിയന്തര സേവനത്തിന് 20,000 പട്ടാളക്കാർ. ഇന്നു സ്കൂളുകൾ അടയ്ക്കും. 

യുഎസ്: ന്യൂയോർക്കിൽ മാത്രം 3,000 രോഗികൾ. പുറത്തിറങ്ങാതെ ലക്ഷക്കണക്കിനാളുകൾ. കൂടുതൽ അടിയന്തര ധനസഹായ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. 

സ്പെയിൻ: 24 മണിക്കൂറിൽ മരണനിരക്ക് 30% ഉയർന്നു. നഗരങ്ങൾ നിശ്ചലം. 

ജർമനി: രോഗികൾ 10,000 കടന്നു. ഒറ്റദിവസം 2943 പുതിയ രോഗികൾ. സേവനത്തിനു പട്ടാളമിറങ്ങി. രണ്ടാം ലോകയുദ്ധകാലത്തിനു തുല്യമായ സ്ഥിതിയെന്ന് ചാൻസലർ അംഗല മെർക്കൽ. 

ADVERTISEMENT

ഇറാൻ: ഇന്നലെ മാത്രം 149 മരണം. രോഗം മൂലം ഓരോ 10 മിനിറ്റിലും ഒരാൾ വീതം മരിക്കുന്നുവെന്നും ഓരോ മണിക്കൂറിലും 50 പേർക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്നുവെന്നും ആരോഗ്യ വകുപ്പ്. 

ഇറ്റലി: സ്ഥിതി ഗുരുതരമായി തുടരുന്നു. വീടിനു പുറത്തിറങ്ങാതെ ജനങ്ങൾ. മൃതദേഹങ്ങൾ നീക്കം ചെയ്യാൻ പട്ടാളമിറങ്ങി. 

സ്വിറ്റ്സർലൻഡ്: 3944 പേർക്കു സ്ഥിരീകരിച്ചു. അതിർത്തികൾ അടച്ചു. 

യൂറോപ്യൻ യൂണിയൻ: തീവ്ര പരിചരണ വിഭാഗം മെഡിക്കൽ ഉപകരണങ്ങൾ, മുഖാവരണം അടക്കമുള്ള മറ്റു മെഡിക്കൽ വസ്തുക്കൾ എന്നിവ ആവശ്യത്തിനു ശേഖരിക്കാൻ യൂറോപ്യൻ കമ്മിഷൻ ഒരുകോടി യൂറോ നീക്കിവച്ചു. ചൈന 22 ലക്ഷം മാസ്കുകളും അരലക്ഷം ടെസ്റ്റിങ് കിറ്റുകളും നൽകും. 

ADVERTISEMENT

ചൈന: ആശ്വാസദിനം. പുതിയ രോഗബാധ വുഹാനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ‌

∙ലോകത്താകെ രോഗം ബാധിച്ചവർ  2,40,565

∙ഗുരുതരാവസ്ഥയിലുള്ളവർ 7,184

∙ആകെ മരണം  9,953

∙നേരിയ തോതിൽ രോഗമുള്ളവർ  1,35,977

∙രോഗം ഭേദമായവർ  86,681

വിവിധ രാജ്യങ്ങളിലെ സ്ഥിതി (ആകെ രോഗികൾ, ബ്രാക്കറ്റിൽ മരണം)

ചൈന  80,928 (3245)

ഇറ്റലി  41,035 (3405)

ഇറാൻ  18,407 (1284) 

സ്പെയിൻ  17,395 (803)

ജർമനി  14,602 (44)

യുഎസ്   11,355 (171)

ഫ്രാൻസ്   10,995 (372)

ദക്ഷിണ കൊറിയ  8565 (91)

സ്വിറ്റ്സർലൻഡ്   3944 (41)

ബ്രിട്ടൻ  3269 (144)

English summary: COVID 19; London closed