കുവൈത്തിനു പിന്നാലെ സൗദി അറേബ്യയിലും കോവിഡിനെ നേരിടാൻ കർഫ്യൂ. വൈകിട്ട് 7 മുതൽ രാവിലെ 6 വരെയുള്ള നിരോധനാജ്ഞ ഇന്നലെ നിലവിൽ വന്നു. മൂന്നാഴ്ച തുടരും. അടിയന്തര ആവശ്യങ്ങൾക്കു മാത്രം പുറത്തിറങ്ങാം..gulf corona virus, covid 19 case kerala, corona virus, corona death, corona virus death news in malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്തിനു പിന്നാലെ സൗദി അറേബ്യയിലും കോവിഡിനെ നേരിടാൻ കർഫ്യൂ. വൈകിട്ട് 7 മുതൽ രാവിലെ 6 വരെയുള്ള നിരോധനാജ്ഞ ഇന്നലെ നിലവിൽ വന്നു. മൂന്നാഴ്ച തുടരും. അടിയന്തര ആവശ്യങ്ങൾക്കു മാത്രം പുറത്തിറങ്ങാം.

ഭക്ഷണശാലകൾ, ആശുപത്രികൾ, മാധ്യമസ്ഥാപനങ്ങൾ തുടങ്ങി 10 അവശ്യ മേഖലകൾക്ക് ഇളവുണ്ട്. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഖത്തീഫ് പ്രവിശ്യയിൽ രോഗവ്യാപനം കുറഞ്ഞു.  51 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെ രോഗബാധിതർ 562 .  സുഖപ്പെട്ടവർ 17.

ADVERTISEMENT

യുഎഇയിൽ  കടകളടയ്ക്കും

എല്ലാ വ്യാപാരകേന്ദ്രങ്ങളും നാളെ മുതൽ രണ്ടാഴ്ച അടച്ചിടും. 45 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് അറിയിപ്പ്. സ്വകാര്യ വാഹനങ്ങളിൽ 3 പേരിലേറെ പാടില്ല. യാത്രാ വിമാനങ്ങളും ട്രാൻസിറ്റ് വിമാനങ്ങളും റദ്ദാക്കി. ചരക്കു വിമാന സർവീസ് തുടരും. അബുദാബിയിൽ ജിം, ഫിറ്റ്നസ് കേന്ദ്രങ്ങൾ രണ്ടാഴ്ചത്തേക്ക് അടച്ചു. റസ്റ്ററന്റുകളിൽ പാഴ്സൽ മാത്രം. രോഗബാധിതർ 198. സുഖപ്പെട്ടവർ 41. മരണം 2

ഖത്തറിലും കടകളിൽ നിയന്ത്രണം

കടകളിൽ ആളുകൾ സുരക്ഷിത അകലം പാലിക്കണം. സർക്കാർ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ സന്ദർശക നിയന്ത്രണം. ഖത്തറിലുള്ള ഓൺ അറൈവൽ വീസക്കാരുടെ  കാലാവധി നീട്ടി. ഏപ്രിൽ 22 വരെയായിരിക്കും  ആനുകൂല്യം. രോഗബാധിതർ 494. സുഖപ്പെട്ടവർ 33

ADVERTISEMENT

കുവൈത്തിൽ 5 പേർക്ക് ഗുരുതരം

‌ഇന്നലെ ഒരു വനിതയ്ക്കു കൂടി കോവിഡ്. 5 പേർ ഗുരുതര നിലയിൽ അത്യാഹിത വിഭാഗത്തിൽ.  രോഗബാധിതർ 189. സുഖപ്പെട്ടവർ 30

ബഹ്റൈനിൽ 26 മുതൽ കടകളില്ല

മാളുകളും കച്ചവട സ്ഥാപനങ്ങളും 26 മുതൽ അടച്ചിടും. 5 പേരിൽ കൂടുതൽ കൂടുന്നതു വിലക്കി. ഇന്നലെ മാത്രം 35 പേർ സുഖം പ്രാപിച്ചു. ഒരാൾക്കു മാത്രമാണ് പുതുതായി രോഗം കണ്ടെത്തിയത്. 3 പേർ ഗുരുതര നിലയിൽ അത്യാഹിത വിഭാഗത്തിൽ.  രോഗബാധിതർ 339. സുഖപ്പെട്ടവർ 160. മരണം 2

ADVERTISEMENT

ഒമാനിൽ 11 പേ‍ർക്കു കൂടി 

11 സ്വദേശികൾക്കൂ കൂടി രോഗം കണ്ടെത്തി. രോഗബാധിതർ 66, സുഖപ്പെട്ടവർ 17

English summary: COVID 19; Curfew in Saudi