പുതുതായി വികസിപ്പിച്ച കോവിഡ് വാക്സിന്റെ ഉപയോഗത്തിനു നിയന്ത്രിത അനുമതി നൽകാനൊരുങ്ങി റഷ്യ. ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായും ഒക്ടോബറിൽ രാജ്യത്തു വ്യാപകമായി വാക്സിൻ കുത്തിവയ്പ്പെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായും റഷ്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോ ∙ പുതുതായി വികസിപ്പിച്ച കോവിഡ് വാക്സിന്റെ ഉപയോഗത്തിനു നിയന്ത്രിത അനുമതി നൽകാനൊരുങ്ങി റഷ്യ. ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായും ഒക്ടോബറിൽ രാജ്യത്തു വ്യാപകമായി വാക്സിൻ കുത്തിവയ്പ്പെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായും റഷ്യയുടെ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ അറിയിച്ചു. 

വാക്സിൻ ഉപയോഗത്തിന് ഈ മാസം തന്നെ അനുമതി നൽകിയേക്കും. ഡോക്ടർമാ‍ർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കുമാണ് ആദ്യം വാക്സിൻ നൽകുക. അതേ സമയം, മനുഷ്യരിലുള്ള പരീക്ഷണങ്ങളുടെ 3 ഘട്ടങ്ങളും അവസാനിച്ചിട്ടുണ്ടോ അതോ രണ്ടാം ഘട്ടമാണോ പൂർത്തിയായത് എന്നതിനെപ്പറ്റി വ്യക്തതയില്ല. ചൈനയിൽ രണ്ടാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയ വാക്സിൻ നിയന്ത്രിത രീതിയിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. 

ADVERTISEMENT

യുഎസ് വികസിപ്പിക്കുന്ന വാക്സിനുകൾ ആദ്യം നൽകേണ്ടതാർക്കെന്ന കാര്യത്തിൽ അടുത്ത മാസം അവസാനത്തോടെ മാർഗനിർദേശം വന്നേക്കും. പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഓക്സ്ഫഡ് വാക്സിന്റെ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു.

English summary: Russia preparing mass vaccination against Coronavirus