ദുബായ് ∙ ടൂറിസ്റ്റ് വീസകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായ്. വീസയ്ക്ക് അപേക്ഷിക്കുന്നവർ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസർവേഷൻ തെളിവ് തുടങ്ങിയവ ഹാജരാക്കണം. | Dubai Tourism | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ടൂറിസ്റ്റ് വീസകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായ്. വീസയ്ക്ക് അപേക്ഷിക്കുന്നവർ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസർവേഷൻ തെളിവ് തുടങ്ങിയവ ഹാജരാക്കണം. ബന്ധുക്കളെ സന്ദർശിക്കാൻ ടൂറിസ്റ്റ് വീസയിൽ വരുന്നവർ ഇതിനൊപ്പം ബന്ധുവിന്റെ മേൽവിലാസത്തിന്റെ തെളിവ്, അവരുടെ എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് എന്നിവയും നൽകണം.

യുഎഇയിലേക്ക് ദുബായ് എമിറേറ്റ് മാത്രമാണു ടൂറിസ്റ്റ് വീസ നൽകിയിരുന്നത്. ദുബായ് വഴി കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളിലേക്കു പോകുന്ന രീതിയും ഇതോടെ അവസാനിക്കും. ഇന്ത്യക്കാർക്ക് കുവൈത്തിലേക്കു നേരിട്ടു പ്രവേശനം നൽകാത്ത സാഹചര്യത്തിൽ പലരും ദുബായിൽ 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കുവൈത്തിൽ പോയിരുന്നു. 

ADVERTISEMENT

നേരത്തേ, വീസ എടുത്ത ശേഷമാണ് മടക്കയാത്രയ്ക്കു ടിക്കറ്റ് എടുത്തിരുന്നത്. ഇനി മുതൽ മടക്കയാത്ര ടിക്കറ്റ് എടുത്തിട്ടു വേണം ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാൻ. വീസ നിരസിച്ചാൽ ടിക്കറ്റിന്റെ പണവും നഷ്ടമാകുമോ എന്ന ആശങ്കയും ഈ മേഖലയിലുള്ളവർ പങ്കുവയ്ക്കുന്നു. 

വ്യക്തികളും സ്ഥാപനങ്ങളും അപേക്ഷിക്കുന്ന വിസിറ്റ് വീസയ്ക്ക് ഇതു ബാധകമാണോ എന്നു വ്യക്തമായിട്ടില്ല. റസിഡന്റ് വീസയുള്ളവരുടെ പ്രവേശനത്തിനും ഇപ്പോൾ കടമ്പകൾ ഏറെയാണ്. അതേസമയം, രാജ്യത്തു തങ്ങുന്നവർ വിസിറ്റ് വീസ നീട്ടിയെടുക്കാൻ നൽകുന്ന അപേക്ഷകൾക്കു പുതിയ നിബന്ധനകൾ ബാധകമാക്കിയിട്ടില്ല.  

ADVERTISEMENT

English Summary: Dubai tightens tourist visa