കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് പദവിയിലേക്കുള്ള ഡമോക്രാറ്റ് പാർട്ടി സ്ഥാനാർഥിയായതോടെ ഇന്ത്യൻ സമൂഹത്തിന്റെ ആവേശവും ആത്മവിശ്വാസവും ഉയരങ്ങളിലേക്ക്. നിലവിൽ കലിഫോർണിയയിൽ നിന്നുള്ള സെനറ്റ് അംഗമായ കമലയും ജനപ്രതിനിധി സഭയിലെ... US election, US election Indains, US election latest news malayalam, US election Kamala harris

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് പദവിയിലേക്കുള്ള ഡമോക്രാറ്റ് പാർട്ടി സ്ഥാനാർഥിയായതോടെ ഇന്ത്യൻ സമൂഹത്തിന്റെ ആവേശവും ആത്മവിശ്വാസവും ഉയരങ്ങളിലേക്ക്.

ആമി ബേറ, രാജ കൃഷ്ണമൂർത്തി

നിലവിൽ കലിഫോർണിയയിൽ നിന്നുള്ള സെനറ്റ് അംഗമായ കമലയും ജനപ്രതിനിധി സഭയിലെ ഡമോക്രാറ്റ് അംഗങ്ങളായ രാജ കൃഷ്ണമൂർത്തി, ആമി ബേറ, പ്രമീള ജയപാൽ, റോ ഖന്ന എന്നിവരും ചേർന്ന ‘സമൂസ കോക്കസ്’ എന്നു വിളിക്കുന്ന  ഇന്ത്യൻ സംഘം വലുതാകാൻ സാധ്യതയുണ്ട്. വീണ്ടും മത്സരിക്കുന്ന രാജയും ആമിയും പ്രമീളയും റോ എന്ന രോഹിതും കൂടാതെ കോൺഗ്രസിലേക്കു ഭാഗ്യം പരീക്ഷിക്കുന്നത് 8 ഇന്ത്യൻ വംശജർ.

റോ ഖന്ന, പ്രമീള ജയപാൽ
ADVERTISEMENT

കലിഫോ‍ർണിയയിൽ ഡമോക്രാറ്റ് റോ ഖന്നയ്ക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്നതും മറ്റൊരു ഇന്ത്യൻ വംശജനാണ്– ഋതേഷ് റ്റാണ്ഡൻ. കലിഫോർണിയയിലെ മറ്റൊരു ഡിസ്ട്രിക്ടിൽ നിന്നു ജനപ്രതിനിധി സഭയിലേക്കു മത്സരിക്കുന്ന നിഷ ശർമ, വെർജീനിയയിൽ നിന്നു മത്സരിക്കുന്ന മങ്ക അനന്താത്മുല, ന്യൂജഴ്‌സിയിൽ നിന്നു സെനറ്റിലേക്കു മത്സരിക്കുന്ന ഡോ. റിക്ക് മേത്ത എന്നിവരും റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ്. 

ജനപ്രതിനിധി സഭയിലേക്കു മത്സരിക്കുന്നവർ: ഡോ. ഹീരാൽ ടിപിർനെനി (അരിസോന), മങ്ക അനന്താത്മുല (വെർജീനിയ), ഋതേഷ് റ്റാണ്ഡൻ (കലിഫോർണിയ– റോ ഖന്നയ്ക്ക് എതിരെ), നിഷ ശർമ (കലിഫോർണിയ), ഋഷി കുമാർ (കലിഫോർണിയ)

നവംബർ മൂന്നിനാണു തിരഞ്ഞെടുപ്പ്.  രാജ കൃഷ്ണമൂർത്തി ഇല്ലിനോയിയിൽനിന്നാണ് വീണ്ടും മത്സരിക്കുന്നത്. ഡോ. ആമി ബേറയും റോ ഖന്നയും  കലിഫോർണിയയിൽനിന്ന്. പ്രമീള ജയപാൽ വാഷിങ്ടനിൽനിന്നു മത്സരിക്കുന്നു. 

സെനറ്റിലേക്ക് മത്സരിക്കുന്നവർ: സാറ ഗിഡിയൻ (മെയ്ൻ), ഡോ. റിക്ക് മേത്ത (ന്യൂജഴ്‌സി), ശ്രീ പ്രസ്റ്റൻ കുൽക്കർണി (ടെക്‌സസ്)
ADVERTISEMENT

Content highlights: US election: Samosa caucus