കയ്റോ ∙ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ ‘എവർ ഗിവൺ’ ഒരാഴ്ച നീണ്ട പരിശ്രമത്തിനു ശേഷം വലിച്ചുനീക്കി. കനാലിലെ തടസ്സം നീങ്ങിയതോടെ ഗതാഗതം പുനസ്ഥാപിച്ചു. സാധാരണ നിലയിലാകാൻ ഒരാഴ്ച എടുക്കു | Suez Canal | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്റോ ∙ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ ‘എവർ ഗിവൺ’ ഒരാഴ്ച നീണ്ട പരിശ്രമത്തിനു ശേഷം വലിച്ചുനീക്കി. കനാലിലെ തടസ്സം നീങ്ങിയതോടെ ഗതാഗതം പുനസ്ഥാപിച്ചു. സാധാരണ നിലയിലാകാൻ ഒരാഴ്ച എടുക്കുമെന്നാണു സൂചന.

പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്കു ശേഷമാണു കപ്പൽ നീക്കാനുള്ള ശ്രമം വിജയിച്ചത്. പുലർച്ചെ കപ്പലിന്റെ പിൻഭാഗം വലിച്ചുനീക്കി നേർദിശയിലാക്കിയിരുന്നു. എങ്കിലും മുൻഭാഗം (അണിയം) കനാലിന്റെ അടിത്തട്ടിൽ ഉറച്ചതിനാൽ കപ്പൽ പൂർണമായി നീക്കാനായില്ല. ഉച്ചയ്ക്കുശേഷമുള്ള വേലിയേറ്റ സമയത്താണു പത്തിലേറെ ടഗ്ഗുകൾ കപ്പൽ നീക്കിയത്.

ഇന്നലെ വൈകിട്ട് 7 ന് കപ്പൽ ഇങ്ങനെ. (ഗ്രാഫിക്സ്, അവലംബം: വെസൽ ഫൈൻഡർ)
ADVERTISEMENT

കനാലിന്റെ വീതികൂടിയ ‘ഗ്രേറ്റ് ബിറ്റർ തടാക’ ഭാഗത്തേക്കാണു കപ്പൽ നീക്കിയത്. ഇവിടെ വിശദ പരിശോധന നടത്തിയ ശേഷമേ തുടർയാത്ര അനുവദിക്കൂ. 

കഴിഞ്ഞ ചൊവ്വാഴ്ചയാണു 400 മീറ്റർ നീളമുള്ള കപ്പൽ ശക്തമായ കാറ്റിൽപെട്ട് കനാലിനു കുറുകെ കുടുങ്ങിയത്. ഗതാഗതം പൂർവസ്ഥിതിയിലാകുന്നതോടെ ദിവസേന 100 കപ്പലുകൾ കടത്തിവിടാനാകും. 369 ചരക്കു കപ്പലുകളാണ് കനാൽ കടക്കാൻ കാത്തുകിടക്കുന്നത്.