ആംസ്റ്റർഡാം/പാരിസ് ∙ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനു ശേഷം ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾ എത്തുന്നതിനു മുൻപു തന്നെ രാജ്യത്ത് ഇതു കണ്ടെത്തിയിരുന്നതായി നെതർലൻഡ്സ് ആരോഗ്യവിഭാഗം അറിയിച്ചു. നവംബർ 26ന് ജൊഹാനസ്ബർഗിൽ നിന്നും | Omicron Variant | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആംസ്റ്റർഡാം/പാരിസ് ∙ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനു ശേഷം ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾ എത്തുന്നതിനു മുൻപു തന്നെ രാജ്യത്ത് ഇതു കണ്ടെത്തിയിരുന്നതായി നെതർലൻഡ്സ് ആരോഗ്യവിഭാഗം അറിയിച്ചു. നവംബർ 26ന് ജൊഹാനസ്ബർഗിൽ നിന്നും കേപ്‍ടൗണിൽ നിന്നുമുള്ള 2 വിമാനങ്ങളിലെത്തിയ 14 പേരിൽ പുതിയ വകഭേദം സ്ഥിരീകരിക്കുന്നതിനു മുൻപായിരുന്നു ഇത്. 

ജപ്പാനിലും ഫ്രാൻസിലും ആദ്യമായി ഓരോ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. 10 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലായി ഇതുവരെ 42 കേസുകളാണു റിപ്പോർട്ട് ചെയ്തത്. യുകെയിൽ കടകളിലും പൊതുഗതാഗത സംവിധാനങ്ങളിലുമുൾപ്പെടെ മാസ്ക് വീണ്ടും നിർബന്ധമാക്കി. റഷ്യയിൽ ഒമിക്രോൺ ഭീഷണി നേരിടാൻ ഒരാഴ്ചയ്ക്കകം കർമപദ്ധതി തയാറാക്കാൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നിർദേശം നൽകി. സെപ്റ്റംബറിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച നോർവേയിലും മാസ്ക് നിർബന്ധമാക്കി. 

ADVERTISEMENT

English Summary: Omicron variant found earlier in netherlands