സോൾ (ദക്ഷിണ കൊറിയ) ∙ ജപ്പാനിലേക്ക് മിസൈൽ പരീക്ഷണം നടത്തിയ ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പു നൽകി ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി മിസൈൽ അഭ്യാസം നടത്തി. അമേരിക്കയുടെ വിമാനവാഹിനി യുഎസ്എസ് റൊണാൾഡ് റെയ്ഗന്റെ നേതൃത്വത്തിൽ കപ്പൽവ്യൂഹം ഉത്തര കൊറിയയ്ക്കും ജപ്പാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോൾ (ദക്ഷിണ കൊറിയ) ∙ ജപ്പാനിലേക്ക് മിസൈൽ പരീക്ഷണം നടത്തിയ ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പു നൽകി ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി മിസൈൽ അഭ്യാസം നടത്തി. അമേരിക്കയുടെ വിമാനവാഹിനി യുഎസ്എസ് റൊണാൾഡ് റെയ്ഗന്റെ നേതൃത്വത്തിൽ കപ്പൽവ്യൂഹം ഉത്തര കൊറിയയ്ക്കും ജപ്പാനും ഇടയിലുള്ള കടലിൽ നിലയുറപ്പിച്ചു. 

ചൊവ്വാഴ്ചയാണ് ഉത്തര കൊറിയ ജപ്പാന്റെ ആകാശത്തേക്ക് മധ്യദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയത്. ജപ്പാനിലേക്ക് 2017 നു ശേഷം ആദ്യമായാണ് മിസൈൽ പരീക്ഷണം. അപകട സൈറൺ മുഴങ്ങിയതോടെ എങ്ങും പരിഭ്രാന്തിയുണ്ടായി. ഉത്തര കൊറിയയുടെ നടപടിയെ നിരുത്തരവാദപരമെന്നു വിശേഷിപ്പിച്ച യുഎസ് ദക്ഷിണ കൊറിയക്കൊപ്പം ജപ്പാന് പിന്തുണയുമായി ഇന്നലെ അപൂർവമായ മിസൈൽ അഭ്യാസം നടത്തുകയായിരുന്നു. 

ADVERTISEMENT

ഇതേസമയം, അഭ്യാസത്തിനിടെ ദക്ഷിണ കൊറിയയുടെ ഹ്യൂൺമൂ–2സി മിസൈൽ വ്യോമത്താവളത്തിൽ തകർന്നു വീണത് തീരനഗരമായ ഗാങ്ന്യൂങ്ങിൽ പരിഭ്രാന്തി പരത്തി. മിസൈലിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടാതിരുന്നത് വൻ അപകടം ഒഴിവാക്കി. സംഭവത്തിൽ ദക്ഷിണ കൊറിയൻ സേനാ മേധാവി ജനങ്ങളോട് മാപ്പു ചോദിച്ചു. യുഎൻ രക്ഷാസമിതി ചേർന്ന് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ തുടർന്നുള്ള സ്ഥിതിഗതി വിലയിരുത്തി. നിബന്ധനകൾക്കു വിരുദ്ധമായി നടത്തിയ പരീക്ഷണത്തെ അപലപിച്ചു. 

English Summary: Panic in South Korean city as its Ballistic Missile crashes into ground