ടൊറന്റോ ∙ കാനഡയുടെ അതിർത്തിയിലെ സെന്റ് ലോറൻസ് നദിയിലൂടെ അനധികൃതമായി യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ടു മറിഞ്ഞു മരിച്ചവരിൽ ഇന്ത്യൻ കുടുംബവും. അക്സെസീനിലെ ചതുപ്പിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം എട്ടായി. ഇതിൽ 3 വയസ്സിൽ താഴെയുള്ള ഒരു കുട്ടിയുമുണ്ട്.

Read also: അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പ്‌ലൈനിൽ ചോർച്ച; കൊച്ചി നഗരത്തിൽ രൂക്ഷഗന്ധം

ഒരു ശിശുവിന്റെ മൃതദേഹം കൂടി കണ്ടെത്താനുണ്ടെന്ന് അക്സെസീൻ പൊലീസ് അറിയിച്ചു. ഒരു ഇന്ത്യൻ കുടുംബവും ഒരു റുമേനിയൻ കുടുംബവുമാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു. റുമേനിയൻ കുടുംബത്തിലെ എല്ലാവരും കാനഡ പൗരന്മാരാണ്. 

Read also: വഴിവിട്ട സഹായങ്ങൾക്ക് ചട്ടം ലംഘിച്ച് പണം; പ്രതികൾ മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും

കഴിഞ്ഞ വർഷം ജനുവരിയിൽ കാനഡ–യുഎസ് അതിർത്തിയിലെ മനിറ്റോബയിൽ ഒരു ശിശു ഉൾപ്പെടെ 4 ഇന്ത്യക്കാരുടെ തണുത്തുറഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നു. ഏപ്രിലിൽ സെന്റ് റെജിസ് നദിയിൽ ബോട്ടു മുങ്ങി 6 ഇന്ത്യക്കാർ മരിച്ചു. അനധികൃത കുടിയേറ്റ ശ്രമത്തിനിടെ ആയിരുന്നു ഈ അപകടങ്ങൾ. 

English Summary: Indian Family Found Dead After Trying To Illegally Cross US-Canada Border