ചൊവ്വയിൽ ചെന്നിറങ്ങാൻ സ്ഥലംനോക്കി നാസ

ജെസറോ പ്രദേശം

വാഷിങ്ടൻ∙ 2020ലെ ചൊവ്വാദൗത്യ വാഹനത്തിനു ചെന്നിറങ്ങാനുള്ള ചൊവ്വയിലെ മൂന്നു സ്ഥലങ്ങൾ യുഎസ് ബഹിരാകാശ ഏജൻസി നാസ തിരഞ്ഞെടുത്തു.

ചൊവ്വയുടെ ഏറ്റവും പുരാതനമായ ഭാഗങ്ങളിലൊന്നായ സൈർറ്റിസ്, പുരാതന തടാകമുണ്ടായിരുന്നുവെന്നു കരുതുന്ന ജെസറോ, ജലധാരയുണ്ടായിരുന്നുവെന്നു കരതുന്ന കൊളംബിയ ഹിൽസ് എന്നീ സ്ഥലങ്ങളാണ് പട്ടികയിലുള്ളത്.

ഇതിലൊന്നിലാവും മാർസ് റോവർ ചെന്നിറങ്ങുക. 2020 ജൂണിലാണ് നാസയുടെ ചൊവ്വാദൗത്യം ആരംഭിക്കുക.