അവാർഡ് നിശയിൽ താരമായി പ്രിയങ്ക ചോപ്ര

ലോസ് ആഞ്ചലസ്∙ ഗോൾഡൻ ഗ്ലോബ് അവാർഡ് നിശയിൽ ഇന്ത്യൻ സാന്നിധ്യമായി നടി പ്രിയങ്ക ചോപ്രയും. ടിവി പരമ്പരയിലെ മികച്ച നടനുള്ള പുരസ്കാരം സമ്മാനിക്കാനാണ് പ്രിയങ്ക വേദിയിലെത്തിയത്.

അമേരിക്കൻ ടിവി പരമ്പരയിൽ അഭിനയിച്ചിട്ടുള്ള പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് സിനിമ ‘ബേ വാച്’ ഉടൻ തിയറ്ററിലെത്തും. ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് നടൻ ദേവ് പട്ടേലും അവാർഡ് നിശയിലെത്തിയിരുന്നു.