ജോലി റോബട് ചെയ്തോട്ടെ; നികുതി കുറയ്ക്കേണ്ട...

വാഷിങ്ടൻ ∙ തൊഴിലെടുത്താൽ റോബട്ടുകളും നികുതി നൽകണമെന്ന് ബിൽ ഗേറ്റ്സിന്റെ നിർദേശം. ആളുകളുടെ തൊഴിലവസരങ്ങളാണ് റോബട്ടുകൾ തട്ടിപ്പറിക്കുന്നത് എന്നതിനാൽ അതിൽ ന്യായമുണ്ടെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ പറയുന്നു. റോബട്ടുകളെ ഉപയോഗിച്ച് പണിയെടുപ്പിക്കുന്ന കമ്പനികളിൽ നിന്ന് നികുതി ഈടാക്കണം. ആളുകളുടെ തൊഴിലവസരങ്ങൾ കുറയുന്നതിന് താൽക്കാലികമായി തടയിടാൻ ‘റോബട് ടാക്സി’നു കഴിയുമെന്നും ലോകത്തെ ഏറ്റവും സമ്പന്നരിൽ ഒരാളായ ഗേറ്റ്സ് നിർദേശിക്കുന്നു. നേരത്തെ യൂറോപ്യൻ യൂണിയന്റെ ഭാഗത്തുനിന്നും സമാനമായ നിർദേശം ഉയർന്നിരുന്നു. റോബട്ടുകൾ ഉപയോഗിക്കുന്ന കമ്പനികളിൽ നിന്ന് നികുതി ഈടാക്കി ആ പണം തൊഴിൽ നഷ്ടപ്പെടുന്നവർക്കായി ഉപയോഗിക്കണം എന്നായിരുന്നു നിർദേശം.