നല്ല കോട്ടയം സ്റ്റൈൽ മീൻ കറികൂട്ടിയുള്ള ഊണ് കഴിച്ച് വയറു നിറച്ച് മൃണാളിന്റെ ഫുഡ് വ്ലോഗ്. കേരളത്തിലെ അറിയപ്പെടുന്ന ഫുഡ് വ്ളോഗറാണ് മൃണാൾ. ഭക്ഷണം കഴിച്ചു കൃത്യമായ അഭിപ്രായം പറയുമെന്നതില്‌ വിട്ടുവീഴ്ചയില്ലാത്തൊരാളാണ് മൃണാൾ. മൃണാൾ നല്ലതെന്നു പറഞ്ഞാൽ ഭക്ഷണം നല്ലതാണെന്നാണ് പൊതുവേയുള്ള സംസാരം. കോടിമതയിലെ ഈ ചെറിയ വീട്ടിലെ ഊണ് അതിവ രുചികരമെന്നാണ് മൃണാളിന്റെ അഭിപ്രായം. 60 രൂപയാണ് മീനും കൂട്ടിയുള്ള നല്ല നാടൻ ഊണിന്റെ വില. 

ഒപ്പം കക്ക ഇറച്ചി തോരൻ, നത്തോലി പീരയുമുണ്ട്. കപ്പയ്ക്കൊപ്പം കഴിക്കുന്ന മീൻ മുളകിട്ടതിന് പ്രത്യേക രുചിയാണെന്നും മൃണാളിന്റെ അഭിപ്രായം. ബീഫ് സ്പെഷലിന് 50 രൂപയാണ്, പച്ച ഇഞ്ചിയും തേങ്ങാക്കൊത്തും കടിക്കുന്ന രുചികരമായ ബീഫ് കറിക്ക് അസാധ്യ രുചിയാണെന്നാണ് ഭക്ഷണ പ്രിയനായ മൃണാളിന്റെ അഭിപ്രായം.