വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ദേവതയെപ്പോലെ തോന്നും എന്ന കുറിപ്പോടെ തെന്നിന്ത്യൻ സൂപ്പർ താരം തമന്ന പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധേയമാകുന്നു. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഭക്ഷണരീതി പഴമയിലേക്കും പരിസ്ഥിതിയോട് ചേരുന്നതുമാണെന്ന് താരം കുറിക്കുന്നു. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ ഉപയോഗിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ദേവതയെപ്പോലെ തോന്നും എന്ന കുറിപ്പോടെ തെന്നിന്ത്യൻ സൂപ്പർ താരം തമന്ന പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധേയമാകുന്നു. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഈ ഭക്ഷണരീതി പരിസ്ഥിതിയോട് ചേരുന്നതുമാണെന്ന് താരം കുറിക്കുന്നു.

ADVERTISEMENT

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ

ADVERTISEMENT

ഉപയോഗിച്ച് വലിച്ചെറിഞ്ഞ് ഭൂമിക്ക് ഭാരം കൂട്ടുന്ന പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം തികച്ചും പരിസ്ഥിതി സൗഹൃദമായ വാഴയില ഉപയോഗിക്കാം.

ADVERTISEMENT

വാഴയിലയ്ക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. ഇത് ഭക്ഷണത്തിലെ അണുക്കളെ നശിപ്പിച്ച് രോഗസാധ്യത കുറയ്ക്കുന്നു. വാഴയിലയില്‍ പ്രത്യേക ഗന്ധമേകുന്ന മെഴുകുപോലുള്ള ഒരു ആവരണമുണ്ട്. ചൂടുള്ള ഭക്ഷണം ഇലയിൽ വിളമ്പുമ്പോൾ ഈ മെഴുക്ക് ഉരുകുകയും അതിന്റെ ഗന്ധം ഭക്ഷണത്തിനു ലഭിക്കുകയും െചയ്യും. ഇത് രുചി കൂട്ടും. 

വാഴയില വെള്ളത്തിൽ ഒന്നു കഴുകിയെടുത്താൽ മതി. വൃത്തിയായി കഴുകാത്ത പാത്രങ്ങളെക്കാൾ എത്ര നല്ലതാണിത്. മാത്രമല്ല, പാത്രത്തിൽ എത്ര കഴുകിയാലും സോപ്പിന്റെ അംശം കാണും. ഇത് ഭക്ഷണത്തെ മലിനമാക്കും. എന്നാൽ വെള്ളത്തിൽ കഴുകിയെടുത്ത വാഴയില ശുദ്ധവും രാസവസ്തുക്കൾ കലരാത്തതുമാണ്.

English Summary : Tamanna Bhatia 'feels like a goddess' as she enjoys eating on a banana leaf.