സൺടാൻ പലരെയും അലട്ടുന്ന പ്രശ്നമാണ്. ശരീരം മുഴുവൻ മറയ്ക്കുന്ന കോട്ടൻ വസ്ത്രം ധരിച്ചും സൺസ്ക്രീൻ ഉപയോഗിച്ചുമെല്ലാം അതു തടയുന്നതിനായി ശ്രമിക്കുന്നവരാണു നമ്മൾ. എന്നാൽ ആഹാരത്തിൽ അൽപമൊന്നു കരുതലെടുത്താൽ സ്വാഭാവികമായിത്തന്നെ ടാൻ അകറ്റി നിർത്താം. ധാരാളം പഴങ്ങളും പച്ചക്കറികളും ഉദാഹരണമായി, മഞ്ഞ, ഓറഞ്ച്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൺടാൻ പലരെയും അലട്ടുന്ന പ്രശ്നമാണ്. ശരീരം മുഴുവൻ മറയ്ക്കുന്ന കോട്ടൻ വസ്ത്രം ധരിച്ചും സൺസ്ക്രീൻ ഉപയോഗിച്ചുമെല്ലാം അതു തടയുന്നതിനായി ശ്രമിക്കുന്നവരാണു നമ്മൾ. എന്നാൽ ആഹാരത്തിൽ അൽപമൊന്നു കരുതലെടുത്താൽ സ്വാഭാവികമായിത്തന്നെ ടാൻ അകറ്റി നിർത്താം. 

ADVERTISEMENT

ധാരാളം പഴങ്ങളും പച്ചക്കറികളും ഉദാഹരണമായി, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, പച്ച നിറമുള്ള പച്ചക്കറികൾ, ബ്രൊക്കോളി, കാരറ്റ്, ചുവന്ന കാപ്സിക്കം, ഓറഞ്ച്, മാങ്ങാപ്പഴം, ഇലക്കറികൾ, മത്തങ്ങ ഇവ സൂര്യനിൽ നിന്നും സംരക്ഷണം നൽകുന്നു. 

∙തക്കാളിപ്പഴം, തണ്ണിമത്തൻ ഇവയിലുള്ള ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റ് UVA, UVB റേഡിയേഷനെ ആഗിരണം ചെയ്യും. ഇവ ശരീരത്തെ പെട്ടെന്ന് ബാധിക്കാതെ സംരക്ഷണം നൽകും. 

ADVERTISEMENT

∙കാരറ്റ്, പച്ചിലക്കറികൾ ഇവ 10 ആഴ്ചയോളം ഡയറ്റിൽ ഉൾപ്പെടുത്തിയാല്‍ ഇവയിലുള്ള ആന്റിഓക്സിഡന്റുകൾ സൂര്യതാപത്തിൽ നിന്നും സ്കിൻ കാൻസർ എന്നിവയിൽ നിന്നും സംരക്ഷണം നൽകുന്നുവെന്നാണു പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. 

∙മാതളനാരങ്ങ, പേരയ്ക്ക, മധുരക്കിഴങ്ങ്, സ്ട്രോെബറി, ചുവന്ന മുന്തിരിങ്ങ, ഡാർക്ക് ചോക്‌ലെറ്റ്, കാബേജ്, ഗ്രീൻ ടീ കൂടാതെ നട്സിൽ വാൽനട്ട്, ഫ്ലാക്സ് സീഡ് ഇവയിൽ നിന്നുള്ള ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതൽ സമയം വെയിലിൽ നിന്നും ശരീരത്തിനു സൺ ടാനിൽ നിന്നും സംരക്ഷണം നൽകും. സാൽമൺ അഥവാ കോരമീൻ ഇതിനുത്തമമാണ്. 

ADVERTISEMENT

ബ്യൂട്ടി ഡയറ്റ് തയാറാക്കിയത്

സുജേതാ എബ്രഹാം

Content Summary : Super Food Which Prevent Sunburn