ജീവകാരുണ്യ പ്രവർത്തനത്തിനൊപ്പം സംരംഭകത്വം കൂടി പ്രോത്സാഹിപ്പിക്കാൻ മുന്നിട്ടിറങ്ങി ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ്. പത്തു വയസ്സുകാരി ഡൈനേഷ്യ, സെറിബ്രല്‍ പാള്‍സി രോഗം മൂലം വീല്‍ചെയറിലായി ലോട്ടറിക്കച്ചവടം നടത്തുന്ന അശ്വതി, വ്ളോഗറും സെറിബ്രല്‍പാള്‍സി രോഗിയുമായ ശ്രീക്കുട്ടന്‍ എന്നിവരെ ഉള്‍പ്പെടുത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവകാരുണ്യ പ്രവർത്തനത്തിനൊപ്പം സംരംഭകത്വം കൂടി പ്രോത്സാഹിപ്പിക്കാൻ മുന്നിട്ടിറങ്ങി ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ്. പത്തു വയസ്സുകാരി ഡൈനേഷ്യ, സെറിബ്രല്‍ പാള്‍സി രോഗം മൂലം വീല്‍ചെയറിലായി ലോട്ടറിക്കച്ചവടം നടത്തുന്ന അശ്വതി, വ്ളോഗറും സെറിബ്രല്‍പാള്‍സി രോഗിയുമായ ശ്രീക്കുട്ടന്‍ എന്നിവരെ ഉള്‍പ്പെടുത്തി മാജിക്കിള്‍സ് എന്ന അച്ചാര്‍ സംരംഭമാണ് ഓപ്പണ്‍ ആരംഭിച്ചത്. കൊച്ചിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഫിന്‍ടെക് ഉച്ചകോടിയിലാണ് ഓപ്പണ്‍ ഈ പ്രഖ്യാപനം നടത്തിയത്.

ADVERTISEMENT

കാഴ്ച – കേൾവി പരിമിതിയുള്ള അമ്മ, നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ച അച്ഛന്‍ എന്നിവരെ സഹായിക്കാനാണ് ഡൈനേഷ്യ എന്ന വിദ്യാര്‍ത്ഥിനി അച്ചാറു കച്ചവടം തുടങ്ങിയത്. സെറിബ്രല്‍ പാള്‍സി ബാധിച്ച അശ്വതി ലോട്ടറി വില്‍ക്കുന്നു. ശ്രീക്കുട്ടന്‍ വ്ളോഗറാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഇവരുടെ മൂന്നു പേരെയും പത്രവാര്‍ത്ത കണ്ടാണ് സംയുക്തമായി തുടങ്ങുന്ന അച്ചാര്‍ സംരംഭം എന്ന ആശയം ഓപ്പണ്‍ ആലോചിച്ചതെന്ന് കമ്പനിയുടെ സഹസ്ഥാപകയും സിഒഒയുമായ മേബിള്‍ ചാക്കോ പറഞ്ഞു. 

വെറും ജീവകാരുണ്യ പ്രവര്‍ത്തനം മാത്രമായി ഇതിനെ ഒതുക്കാനാകില്ലെന്ന് മേബിള്‍ പറഞ്ഞു. ഒരു സംരംഭം മികച്ച രീതിയില്‍ കൊണ്ടു പോകാനുള്ള ശേഷി ഇവര്‍ക്കുണ്ടെന്ന് ഇതിലൂടെ തെളിയിക്കുകയാണ്. നാരങ്ങ, മീന്‍, വെളുത്തുള്ളി എന്നീ അച്ചാറുകളാണ് വിപണിയിലിറക്കാന്‍ പോകുന്നത്.

മേബിള്‍ ചാക്കോ

ADVERTISEMENT

ഫിന്‍ടെക് ഉച്ചകോടിയില്‍ വച്ച് തുടക്കമായ ആക്സിലറേറ്റര്‍ പരിപാടിയില്‍ ആറാമത്തെ സ്റ്റാര്‍ട്ടപ്പായി മാജിക്കിള്‍സിനെയും ഉള്‍പ്പെടുത്തിയെന്ന് മേബിള്‍ പറഞ്ഞു. അവര്‍ക്ക് ഉത്പന്നം വികസിപ്പിക്കാനും വിപണന തന്ത്രം രൂപീകരിക്കാനുമുള്ള എല്ലാ സഹായങ്ങളും ആക്സിലറേഷന്‍ പരിപാടിയിലൂടെ ഓപ്പണ്‍ നല്‍കും. 20 ലക്ഷം രൂപ ഇവര്‍ക്ക് ധനസഹായം നല്‍കുമെന്നും മേബിള്‍ അറിയിച്ചു.

സംസ്ഥാനത്തു നിന്ന് നൂറു കോടി ഡോളര്‍ വിപണന മൂല്യം നേടി ആദ്യ യൂണികോണ്‍ പദവി നേടിയ സംരംഭമാണ് ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ്. ടെക്നോളജി കമ്പനികള്‍ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഭക്ഷ്യസംസ്ക്കരണ സംരംഭം തുടങ്ങാനും അത് പുതുതലമുറ സംവിധാനത്തിലൂടെ വിപണനം ചെയ്യാനുമുള്ള സാധ്യതയും ഇതിലൂടെ ലഭിക്കുമെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് ചൂണ്ടിക്കാട്ടി

ADVERTISEMENT

കേവലം ധനസഹായം മാത്രമല്ല, മറിച്ച് മികച്ച വിപണന തന്ത്രം, വിദഗ്ധോപദേശം, അടിസ്ഥാന സൗകര്യ സഹായം എന്നിവയെല്ലാം ആക്സിലറേഷന്‍ പരിപാടിയുടെ ഭാഗമായി ഇവര്‍ക്ക് ലഭിക്കുമെന്ന് മേബിള്‍ ചാക്കോ പറഞ്ഞു.

English Summary : Kerala Startup Mission is the nodal agency of the govt of Kerala for promoting entrepreneurship.