പഞ്ഞിപോലെ പതുപതുക്ക വെളുത്തു ഇഡ്ഡലി, അല്ല നീലനിറത്തിലുള്ള ഇഡ്ഡലി എന്നു പറയാം. ഈ നീല നിറം ശംഖുപുഷ്പം ഇട്ടു തിളപ്പിച്ച വെള്ളം ദോശമാവിൽ ചേർക്കുമ്പോൾ കിട്ടുന്നതാണ്. ജ്യോതിസ് കിച്ചൺ എന്ന ഫുഡ് വ്ളോഗറുടെ പരീക്ഷണം ശംഖുപുഷ്പത്തേക്കുറിച്ചു കേട്ടിട്ടില്ലാത്തവരെ അതിശയിപ്പിക്കുന്നുണ്ട്. പക്ഷേ ഇത്രയും നിറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഞ്ഞിപോലെ പതുപതുക്ക വെളുത്തു ഇഡ്ഡലി, അല്ല നീലനിറത്തിലുള്ള ഇഡ്ഡലി എന്നു പറയാം. ഈ നീല നിറം ശംഖുപുഷ്പം ഇട്ടു തിളപ്പിച്ച വെള്ളം ദോശമാവിൽ ചേർക്കുമ്പോൾ കിട്ടുന്നതാണ്. ജ്യോതിസ് കിച്ചൺ എന്ന ഫുഡ് വ്ളോഗറുടെ പരീക്ഷണം ശംഖുപുഷ്പത്തേക്കുറിച്ചു കേട്ടിട്ടില്ലാത്തവരെ അതിശയിപ്പിക്കുന്നുണ്ട്. പക്ഷേ ഇത്രയും നിറം കിട്ടണമെങ്കിൽ ഫുഡ് കളറും ചേർത്തിട്ടുണ്ടാകണം എന്നും അഭിപ്രായമുയരുന്നുണ്ട്.

ADVERTISEMENT

ഏറെ ഔഷധ ഗുണമുള്ള ഒരു ചെടിയാണ് ശംഖുപുഷ്പം. ഈ ചെടി സമൂലം പല അസുഖങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തിനും മുടിക്കും ആരോഗ്യപ്രദമാണ് ശംഖുപുഷ്പം. ഓര്‍മശക്തി നിലനിര്‍ത്താനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഗുണകരമാണ്. ഗ്ലൂക്കോസിന്റെ ആഗീരണം നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാനും ഇത് ഉത്തമമാണ്. പ്രമേഹരോഗികള്‍ക്ക് അണുബാധയുണ്ടാകുന്നത് തടയും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്് അലിയിച്ചുകളയും. മാനസികസമ്മര്‍ദം കുറയ്ക്കാനും ഇതു നല്ലതാണ്. 

ADVERTISEMENT

രാവിലെ ഗ്രീന്‍ ടീ ഉപയോഗിക്കുന്നവര്‍ക്ക് വീട്ടുമുറ്റത്തുനിന്ന് ലഭിക്കുന്ന നീല ശംഖുപുഷ്പം കൊണ്ട് ഗുണമേന്മയും ഔഷധഗുണവുമുള്ള സുന്ദരമായ നീലച്ചായ തയാറാക്കാവുന്നതാണ്.

ഒരു കപ്പ് ചായയ്ക്കു വേണ്ടി രണ്ടോ മൂന്നോ നീല ശംഖുപുഷ്മാണ് വേണ്ടത്. ഒരു പാനില്‍ വെള്ളം വച്ച് അതു തിളച്ചുവരുമ്പോള്‍ അതിലേക്ക് ശംഖുപുഷ്പത്തിന്റെ ഇതളുകള്‍ അടര്‍ത്തി ഇട്ടു കൊടുക്കണം. തിളയ്ക്കുമ്പോള്‍ വെള്ളത്തിന്റെ നിറം നല്ല നീലയാകുന്നതു കാണാം. നല്ലപോലെ തിളച്ച ശേഷം ഒരു കപ്പിലേക്ക് പകര്‍ന്ന് തണുക്കാന്‍ വയ്ക്കുക. ചെറുതായി തണുത്ത ശേഷം അതിലേക്ക് നാരങ്ങാനീരു കൂടി പിഴിഞ്ഞ് ചെറുചൂടോടെ കുടിക്കാം.

ADVERTISEMENT

Content Summary : Blue idlis with Butterfly pea flower extracts, viral video.