ലോകമെമ്പാടുമുള്ള റസ്റ്റോറന്റ് ഉടമകളുടെ സ്വപ്നമാണ് മിഷലിൻ സ്റ്റാർ എന്ന നേട്ടം. 2022 ൽ ന്യൂയോർക്ക് നഗരത്തിലെ മിഷലിൻ സ്റ്റാർ പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ ഇടം പിടിച്ചിരിക്കുകയാണ് സെമ്മ എന്ന ഇന്ത്യൻ റസ്റ്ററന്റ്. ഏറ്റവും ഗുണമേന്മയുള്ള പാചകത്തിനു സമ്മാനിക്കുന്ന വൺ സ്റ്റാർ നേട്ടമാണ് ഈ റസ്റ്ററന്റിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള റസ്റ്റോറന്റ് ഉടമകളുടെ സ്വപ്നമാണ് മിഷലിൻ സ്റ്റാർ എന്ന നേട്ടം. 2022 ൽ ന്യൂയോർക്ക് നഗരത്തിലെ മിഷലിൻ  സ്റ്റാർ പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ ഇടം പിടിച്ചിരിക്കുകയാണ് സെമ്മ എന്ന ഇന്ത്യൻ റസ്റ്ററന്റ്. ഏറ്റവും  ഗുണമേന്മയുള്ള പാചകത്തിനു സമ്മാനിക്കുന്ന വൺ സ്റ്റാർ നേട്ടമാണ് ഈ റസ്റ്ററന്റിനു ലഭിച്ചിരിക്കുന്നത്. ന്യൂയോർക്ക് നഗരത്തിലെ  73 റസ്റ്ററന്റുകൾക്കു മാത്രമാണ് 2022 ലെ മിഷലിൻ  സ്റ്റാർ പട്ടികയിൽ ഇടം പിടിക്കാനായത്. ഇതിൽ വൺ സ്റ്റാർ നേട്ടം ലഭിച്ചതാകട്ടെ കേവലം 17 റസ്റ്ററന്റുകൾക്കും.

ഇന്ത്യയുടെ തനത് രുചികൾ ലോകത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി ധമാക്ക, മസാലവാല  ആൻഡ് സൺസ് തുടങ്ങിയ റസ്റ്ററന്റ് ചെയിനുകൾക്ക് തുടക്കം കുറിച്ച  'അൺഅപ്പോളജറ്റിക്ക്  ഫുഡ്സ്'  തന്നെയാണ് സെമ്മയുടെ അണിയറയിലും. ഇന്ത്യയുടെ ഓരോ പ്രദേശത്തെയും യഥാർത്ഥ രുചിക്കൂട്ടുകൾ കലർപ്പും മായവും ഇല്ലാതെ തീൻമേശയിൽ എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ധമാക്ക അടക്കമുള്ള സംരംഭങ്ങൾ വിജയിച്ചതിനെ തുടർന്നാണ് ദക്ഷിണേന്ത്യയുടെ തനതു രുചികൾ അമേരിക്കൻ നാവുകൾക്കു  പരിചയപ്പെടുത്തുന്നതിനായി ഷെഫ് വിജയകുമാറിന്റെ നേതൃത്വത്തിൽ സെമ്മയുമായി 'അൺഅപ്പോളജറ്റിക്ക് ഫുഡ്സ്' എത്തിയത്.

ADVERTISEMENT

 ഇന്ത്യയിൽ പോലും കഴിക്കാൻ ലഭിക്കാത്ത ഗ്രാമീണ വിഭവങ്ങളാണ് ഈ റസ്റ്റോറന്റിൽ ഒരുക്കിയിരിക്കുന്നത്. ഷെഫ് വിജയകുമാറിന്റെ ഗ്രാമീണ പശ്ചാത്തലവും  തലമുറകളായി കൈമാറിക്കിട്ടിയ അദ്ദേഹത്തിന്റെ സ്വന്തം രുചിക്കൂട്ടുകളും മറ്റ് ഇന്ത്യൻ റസ്റ്റോറന്റുകളിൽ നിന്ന് സെമ്മയെ  വ്യത്യസ്തമാക്കുന്നു. മസാലകൾ അടക്കമുള്ളവ പൂർണമായും ഇന്ത്യയിൽ നിന്നും ഇറക്കുമതി  ചെയ്താണ് ഇവർ ഉപയോഗിക്കുന്നത്.ഗൺ പൗഡർ ദോശ, ആട്ടുകറി സുക്കാ,നത്തൈ (snail)പിരട്ട് തുടങ്ങി വളരെ വിപുലവും വൈവിധ്യമേറിയതുമായ  മെനു ആണ് ഇവിടുത്തെ പ്രധാന സവിശേഷത. 

ദക്ഷിണേന്ത്യൻ രുചികൾ ലോകത്തിന് പരിചയപ്പെടുത്തുന്നതിലൂടെ കേവലം ഒരു ജോലി എന്നതിനേക്കാൾ അഭിമാനകരമായ ഒരു സേവനം താൻ നടത്തുന്നു എന്നാണ് ഷെഫ്  വിശ്വസിക്കുന്നത്.

ADVERTISEMENT

Content Summary : Semma is one of Americas Best Restaurants 2022