ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നതു കുറച്ച് പ്രയാസമാണ്. എന്നാൽ അത്തരമൊരു ഡയറ്റ് പിന്തുടരുന്നതിന്റെ ഫലം ഏറെ ഗുണകരമായിരിക്കും. ഡയറ്റ് ചെയ്യുന്നവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ് ഓട്സ്. എളുപ്പം തയാറാക്കാൻ കഴിയുമെന്നതു കൊണ്ടുതന്നെ ചിലർക്ക് ഏറെ ഇഷ്ടമാണിത്. ഓട്സിന്റെ രുചി താൽപര്യമില്ലാത്തവരുമുണ്ട്.

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നതു കുറച്ച് പ്രയാസമാണ്. എന്നാൽ അത്തരമൊരു ഡയറ്റ് പിന്തുടരുന്നതിന്റെ ഫലം ഏറെ ഗുണകരമായിരിക്കും. ഡയറ്റ് ചെയ്യുന്നവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ് ഓട്സ്. എളുപ്പം തയാറാക്കാൻ കഴിയുമെന്നതു കൊണ്ടുതന്നെ ചിലർക്ക് ഏറെ ഇഷ്ടമാണിത്. ഓട്സിന്റെ രുചി താൽപര്യമില്ലാത്തവരുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നതു കുറച്ച് പ്രയാസമാണ്. എന്നാൽ അത്തരമൊരു ഡയറ്റ് പിന്തുടരുന്നതിന്റെ ഫലം ഏറെ ഗുണകരമായിരിക്കും. ഡയറ്റ് ചെയ്യുന്നവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ് ഓട്സ്. എളുപ്പം തയാറാക്കാൻ കഴിയുമെന്നതു കൊണ്ടുതന്നെ ചിലർക്ക് ഏറെ ഇഷ്ടമാണിത്. ഓട്സിന്റെ രുചി താൽപര്യമില്ലാത്തവരുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നതു കുറച്ച് പ്രയാസമാണ്. എന്നാൽ അത്തരമൊരു ഡയറ്റ് പിന്തുടരുന്നതിന്റെ ഫലം ഏറെ ഗുണകരമായിരിക്കും. ഡയറ്റ് ചെയ്യുന്നവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ് ഓട്സ്. എളുപ്പം തയാറാക്കാൻ കഴിയുമെന്നതു കൊണ്ടുതന്നെ ചിലർക്ക് ഏറെ ഇഷ്ടമാണിത്. ഓട്സിന്റെ രുചി താൽപര്യമില്ലാത്തവരുമുണ്ട്. എന്നാൽ ഓട്സ് ഡയറ്റിൽ ഉൾപ്പെടുത്തിയാൽ വലിയ രീതിയിലുള്ള മാറ്റം ശരീരത്തിനുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

എന്തുകൊണ്ട് ഓട്സ് കഴിക്കണം?

ADVERTISEMENT

ശരീരത്തിനാവശ്യമുള്ള പോഷകങ്ങളായ മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ ഓട്സിൽ ധാരാളമുണ്ട്. ഇത് എല്ലുകൾക്കും ശരീരത്തിനകമാനവും ഏറെ ഗുണകരമാണ്. ഈ ധാന്യത്തിൽ  ധാരാളം ആന്റി ഓക്സിഡന്റുകളും ഫയ്‌റ്റോ കെമിക്കലുകളും അടങ്ങിയിരിക്കുന്നു. ഇവ ആന്റി ഇൻഫ്ളമേറ്ററിയാണെന്ന് മാത്രമല്ല, കാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ബീറ്റാ ഗ്ലൂക്കൻസും ദഹനം സുഗമമാക്കുകയും കൊളസ്ട്രോൾ നിയന്ത്രിച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ശരീര ഭാരം നിയന്ത്രിക്കാനും ഓട്സ് ശീലമാക്കാം. 

Image Credits: olhovyi_photographer /Shutterstock.com

ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായത്തിൽ, ഒരാഴ്ച പ്രധാന ഭക്ഷണമായി ഓട്സ് കഴിക്കുന്നതു വഴി എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാമെന്നു മാത്രമല്ല, ഇൻസുലിൻ ഉൽപാദനം ത്വരിതപ്പെടുകയും ചെയ്യാം. കൂടാതെ മെറ്റാബോളിസത്തെ സഹായിക്കുന്ന ബി വൈറ്റമിനുകളായ തയാമിൻ (ബി 1), റൈബോഫ്ലാവിൻ (ബി 2), നിയാസിൻ (ബി 3) എന്നിവയും ഓട്സിൽ അടങ്ങിയിരിക്കുന്നു. കോശങ്ങളുടെ സംരക്ഷണത്തിന് സഹായകമായ ഫോളേറ്റ് ( ബി 9 ), വിറ്റാമിൻ ഇ എന്നിവയും ഓട്സിലുണ്ട്. 

ADVERTISEMENT

ഓട്സിൽ അടങ്ങിയിരിക്കുന്ന ബീറ്റ ഗ്ലൂക്കൻസ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുമെന്നു മാത്രമല്ല, ഹൃദയാഘാതം പോലുള്ളവ വരാതെ തടയുകയും ചെയ്യുന്നു. ധാരാളം ഫൈബർ അടങ്ങിയ ഒരു ഭക്ഷണ പദാർഥമാണിത്. കഴിച്ചാൽ ഏറെ നേരം വിശപ്പ് അനുഭവപ്പെടുകയില്ല. അതുകൊണ്ടുതന്നെ ശരീര ഭാരം നിയന്ത്രിക്കണമെന്നുള്ളവർക്കു ഓട്സ് ശീലമാക്കാവുന്നതാണ്. ബി വൈറ്റമിനുകൾ, ഇരുമ്പ്, മഗ്നീഷ്യം, തുടങ്ങിയ അത്യാവശ്യം വേണ്ട പോഷകങ്ങൾ അടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഓട്സിനു കഴിയും. നാരുകൾ കൂടുതൽ അടങ്ങിയിട്ടുള്ളത് കൊണ്ടുതന്ന ദഹന പ്രക്രിയ സുഗമമായിരിക്കും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്നുമാത്രമല്ല, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കു പരിഹാരവുമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഓട്സ് സഹായിക്കും.

വണ്ണം കുറഞ്ഞാലും വയർ കുറയുന്നില്ലെന്നാണ് ചിലരുടെ പരാതി. ഒാട്സ് കഴിച്ചാൽ വയറ്‍ നിറഞ്ഞതു പോലെ തോന്നും. വയർ കുറയ്ക്കാനായി ഒാട്സിന്റെ വിഭവങ്ങൾ നല്ലതാണ്. കാർബോഹൈഡ്രേറ്റും നാരുകളും പ്രോട്ടീനും ഒാട്സിൽ സമൃദ്ധമായുണ്ട്. ഓട്സിന്റെ പാചകരീതിയും പ്രധാനമാണ്. ഒാട്സ് കൊണ്ട് പല വിഭവങ്ങളും തയാറാക്കാൻ കഴിയും. എളുപ്പത്തിലൊരു വെറൈറ്റി ഒാട്സ് വിഭവം തയാറാക്കിയാലോ? 

ADVERTISEMENT

കാരറ്റ്– അര കപ്പ് (ചെറുതായി അരിഞ്ഞത്)
പാൽ – 1 ഗ്ലാസ്
ഒാട്സ്– 4 സ്പൂൺ
തേൻ – 2 ടീസ്പൂൺ (ആവശ്യമെങ്കിൽ)
ഏലയ്ക്ക– 2 എണ്ണം
തയാറാക്കുന്ന വിധം

ചൂടായ പാനിൽ ഒാട്സ് ചേർത്തു ചെറുതായി ഫ്രൈ ചെയ്തു മാറ്റി വയ്ക്കാം. ശേഷം അര ഗ്ലാസ് പാലിൽ അര ഗ്ലാസ് വെള്ളവും ചേർത്ത് നേർപ്പിച്ച പാൽ തിളപ്പിച്ചെടുക്കാം. അതിലേക്കു ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർത്ത് അടച്ചുവച്ച് വേവിക്കാം. തീ കുറച്ച് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 3 മിനിറ്റ് കഴിയുമ്പോൾ തീ ഒാഫ് ചെയ്യാം. പാലും കാരറ്റും ചേർന്ന മിശ്രിതത്തിലേക്കു ഫ്രൈ ചെയ്ത ഒാട്സും പൊടിച്ച ഏലയ്ക്കയും ചേർത്തു നന്നായി യോജിപ്പിച്ച് 5 മിനിറ്റ് അടച്ചു വയ്ക്കാം. ആ ചൂടിൽ ഒാട്സ് വേവും. ശേഷം അതിലേക്ക് ആവശ്യമെങ്കിൽ തേൻ ചേർക്കാം. കാരറ്റിന് മധുരമുള്ളതിനാൽ അധികം തേൻ ചേർക്കേണ്ടതില്ല. ഈ വിഭവം പരീക്ഷിച്ചു നോക്കൂ.

English Summary:

Health Benefits of Eating Oats and Oatmeal