ഫാസ്റ്റ്ഫുഡിനോട് ചെറുപ്പക്കാര്‍ക്കു വളരെയേറെ പ്രിയമുണ്ട്. തെരുവോരങ്ങളില്‍പ്പോലും സുലഭമാണെന്നതും കുറഞ്ഞ വിലയും അതിന്റെ ജനപ്രീതിയുടെ പ്രധാന കാരണങ്ങളാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പൊതുവേ ഫാസ്റ്റ്ഫുഡ് ലഭ്യത കൂടുതലാണ്. ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞ ഒരു ഫാസ്റ്റ്ഫുഡ് വിഭവമാണ് കോളിഫ്ലവര്‍ കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാസ്റ്റ്ഫുഡിനോട് ചെറുപ്പക്കാര്‍ക്കു വളരെയേറെ പ്രിയമുണ്ട്. തെരുവോരങ്ങളില്‍പ്പോലും സുലഭമാണെന്നതും കുറഞ്ഞ വിലയും അതിന്റെ ജനപ്രീതിയുടെ പ്രധാന കാരണങ്ങളാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പൊതുവേ ഫാസ്റ്റ്ഫുഡ് ലഭ്യത കൂടുതലാണ്. ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞ ഒരു ഫാസ്റ്റ്ഫുഡ് വിഭവമാണ് കോളിഫ്ലവര്‍ കൊണ്ട് ഉണ്ടാക്കുന്ന ഗോബി മഞ്ചൂരിയന്‍. വളരെയേറെ രുചികരമായ ഈ വിഭവത്തിന് രാജ്യമൊട്ടാകെ ആരാധകരുണ്ട്. എന്നാൽ ഇപ്പോൾ ഗോബി മഞ്ചൂരിയൻ ഗോവയിലെ മാപുസ മുനിസിപ്പാലിറ്റി പരിധിയിലെ സ്റ്റാളുകളിൽ നിരോധനം നേരിടുകയാണ്. കൃത്രിമ നിറങ്ങളെക്കുറിച്ചും വൃത്തിയെക്കുറിച്ചും ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മപുസ കൗൺസിലർ തരക് അരോൽക്കർ ആണ് ഗോബി മഞ്ചൂരിയന്‍ നിരോധനം എന്ന ആശയം മുന്നോട്ടുവച്ചത്.

ഗോവയിലെ പ്രശസ്തമായ ബോഗേശ്വര ക്ഷേത്രത്തിലെ അഞ്ചുദിവസത്തെ വാര്‍ഷിക മേളയില്‍ റോഡരികിലെ തട്ടുകടകളിൽ വൃത്തിഹീനമായ ഗോബി മഞ്ചൂരിയന്‍ വിഭവങ്ങള്‍ വില്‍ക്കുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അവിടെ 35 സ്റ്റാളുകളെങ്കിലും വിഭവം വിളമ്പുന്നുണ്ടായിരുന്നു. ഇത് അനുവദിക്കരുതെന്ന് അരോൽക്കർ നിര്‍ദ്ദേശിച്ചു. ഇത്തരം വിഭവങ്ങളില്‍ കൃത്രിമനിറങ്ങളും അജിനോമോട്ടോ പോലെ ഹാനികരമായ രാസവസ്തുക്കളും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒട്ടേറെ ആളുകള്‍ ഇതിനെ പിന്തുണച്ചതിനെ തുടര്‍ന്ന്, മപുസ മേഖലയിൽ ഗോബി മഞ്ചൂരിയന്‍ നിരോധിച്ചു.

Image Credit: RAYOCLICKS/Istock
ADVERTISEMENT

അവിടെ വിളമ്പുന്ന ചട്ണിയും സോസുമെല്ലാം തീരെ ഗുണനിലവാരമില്ലാത്തതാണെന്നും കണ്ടെത്തി. ഇവയ്ക്ക് ക്രഞ്ചി ടെക്സ്ചർ ലഭിക്കാൻ ചേർക്കുന്ന ചില പൊടികൾ ആരോഗ്യത്തിന് ഹാനികരമാണെന്നു കണ്ടെത്തിയിരുന്നു. ഷാംപൂകളിലും ഡിറ്റർജന്റുകളിലും ഉപയോഗിക്കുന്ന ചില രാസവസ്തുക്കളും ഇതില്‍ ചേര്‍ക്കുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവിഭവങ്ങൾ തയാറാക്കുന്ന സ്റ്റാളുകളെ കുറിച്ച് മുൻപുതന്നെ ധാരാളം പരാതികൾ കിട്ടിയിരുന്നു. ഇവയെല്ലാം പരിഗണിച്ചായിരുന്നു നിരോധനം.

ആദ്യമായല്ല ഗോബി മഞ്ചൂരിയൻ നിരോധിക്കപ്പെടുന്നത്. 2022 ൽ, വാസ്കോയിലെ ശ്രീ ദാമോദർ ക്ഷേത്രത്തിലെ മേളയിലും ഗോബി മഞ്ചൂരിയൻ വിൽക്കുന്ന സ്റ്റാളുകളുടെ എണ്ണം നിയന്ത്രിക്കാൻ സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) സൗത്ത് ഗോവയിലെ മോർമുഗാവോ മുനിസിപ്പൽ കൗൺസിലിന് നിർദേശം നൽകിയിരുന്നു

ADVERTISEMENT

ഇന്ത്യൻ, ചൈനീസ് പാചകരീതികളുടെ മിശ്രണമാണ് ഗോബി മഞ്ചൂരിയന്‍. ഇത് ചൈനീസ് മസാലകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. 1975 ൽ ചൈനീസ് റസ്റ്ററേറ്ററായ നെൽസൺ വാങ് ആണ് ഈ വിഭവം ആദ്യമായി ഉണ്ടാക്കിയത്. ചിക്കന്‍ മഞ്ചൂരിയന്‍ ആയിരുന്നു ആദ്യം അദ്ദേഹം ഉണ്ടാക്കിയത്. ഗരംമസാല ഉപയോഗിക്കുന്ന പരമ്പരാഗത പാചകരീതിയില്‍നിന്നു മാറി, സോയ സോസ് ഉപയോഗിച്ചു. കൂടാതെ, കെച്ചപ്പും വിനാഗിരിയുമെല്ലാം കോണ്‍ഫ്ലോറുമെല്ലാം ചേര്‍ത്ത് വിഭവത്തിന് പ്രത്യേക രുചി നല്‍കി.

ഈ വിഭവത്തിന്‍റെ വിജയം ലോകമെങ്ങും ഇത്തരം മറ്റു വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പ്രേരകമായി. മഷ്റൂം, ബേബി കോൺ, വെജിറ്റബിൾസ് എന്നിങ്ങനെ വിവിധ രീതികളില്‍ ഇന്ന് മഞ്ചൂരിയന്‍ വിഭവങ്ങള്‍ തയാറാക്കുന്നു. ഹോട്ടലുകളിലെ എക്കാലത്തെയും പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നായി മഞ്ചൂരിയന്‍ ജൈത്രയാത്ര തുടരുന്നു.

English Summary:

Gobi Manchurian banned in this Indian town: Here's why