ADVERTISEMENT

കോളിഫ്ലവർ വിഭവമായ ഗോബി മഞ്ചൂരിയന് ഗോവയിലെ മാപുസ മുനിസിപ്പാലിറ്റി പരിധിയിലെ സ്റ്റാളുകളിൽ വിലക്ക്. ശുചിത്വപ്രശ്‌നം ചൂണ്ടിക്കാട്ടിയാണിത്. സസ്യാഹാരികൾക്കൊപ്പം നോൺ വെജ് പ്രിയരുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ് ഗോബി മഞ്ചൂരിയൻ. എന്നാൽ, തട്ടുകടകളിലും ചെറുകിട ഹോട്ടലുകളും ഇവ തയാറാക്കാൻ ഉപയോഗിക്കുന്ന സോസുകളുടെ കാലപ്പഴക്കം നിർണയിക്കാൻ കഴിയാത്തതും ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്ന സിന്തറ്റിക് നിറങ്ങളുടെ ഉപയോഗവും വൃത്തിയില്ലാതെ പാചകം ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് നിരോധനം  ഏർപ്പെടുത്തിയിരിക്കുന്നത്.

ഗോവയിലെ ദാമോദർ ക്ഷേത്രത്തിലെ വാസ്‌കോ സപ്താഹമേളയിൽ ഗോബി മഞ്ചൂരിയൻ വിൽക്കുന്ന സ്റ്റാളുകൾ നിയന്ത്രിക്കാൻ കഴിഞ്ഞ വർഷം ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ വിഭാഗം മഡ്ഗാവ് മുനിസിപ്പാലിറ്റിക്ക് നിർദേശം നൽകിയിരുന്നു.

English Summary:

This Indian Town Has Banned 'Gobi Manchurian'. Here's Why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com