ഒരു ദിവസത്തിലെ ഏറ്റവും പ്രധാന ആഹാരമാണ് പ്രഭാതത്തിലേത്. ആ ദിവസത്തേക്കുള്ള മുഴുവൻ ഊർജവും പ്രദാനം ചെയ്യാൻ ഈ ആഹാരത്തിനു കഴിയുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. എന്നാൽ എല്ലാ വിഭവങ്ങളും പ്രഭാതത്തിൽ കഴിക്കരുത്. പ്രത്യേകിച്ച് വെറും വയറ്റിൽ. പ്രഭാതത്തിൽ ഭക്ഷണം നിർബന്ധമായും കഴിക്കണമെന്നു കരുതി കാണുന്ന എന്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ദിവസത്തിലെ ഏറ്റവും പ്രധാന ആഹാരമാണ് പ്രഭാതത്തിലേത്. ആ ദിവസത്തേക്കുള്ള മുഴുവൻ ഊർജവും പ്രദാനം ചെയ്യാൻ ഈ ആഹാരത്തിനു കഴിയുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. എന്നാൽ എല്ലാ വിഭവങ്ങളും പ്രഭാതത്തിൽ കഴിക്കരുത്. പ്രത്യേകിച്ച് വെറും വയറ്റിൽ. പ്രഭാതത്തിൽ ഭക്ഷണം നിർബന്ധമായും കഴിക്കണമെന്നു കരുതി കാണുന്ന എന്തും കഴിച്ചാൽ ചിലപ്പോൾ വിപരീത ഫലമായിരിക്കും ലഭിക്കുക. ഏതൊക്കെ ഭക്ഷണങ്ങളാണ് വെറും വയറ്റിൽ കഴിക്കരുതാത്തത് എന്നുനോക്കാം. 

സിട്രസ് പഴങ്ങൾ 

ADVERTISEMENT

വിറ്റാമിൻ സി ധാരാളമായി അടങ്ങിയവയാണ് സിട്രസ് പഴങ്ങൾ. പ്രധാനമായും ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട് മുതലായവ. ഇവയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന അസിഡിറ്റി വയറിനു അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.

Representative image. Photo Credit:RossHelen/istockphoto.com

മാത്രമല്ല, ചില ആളുകൾക്ക് ദഹനപ്രശ്നങ്ങൾക്കു കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഭക്ഷണം കഴിച്ചതിനു ശേഷം മാത്രം സിട്രസ് പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. 

കാപ്പി 

പ്രഭാതത്തിൽ ഒരു കപ്പ് കാപ്പി. അത് പലർക്കും നിർബന്ധമാണ്. എന്നാൽ വെറും വയറ്റിൽ കാപ്പി അകത്തെത്തിയാൽ ചിലരിൽ അസിഡിറ്റി ലെവൽ ഉയരും. ഫലമായി ദഹന പ്രശ്‍നങ്ങൾ, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ട്. ലഘുവായി എന്തെങ്കിലും കഴിച്ചതിനു ശേഷം മാത്രം കാപ്പി കുടിക്കാൻ ശ്രദ്ധിക്കുക. 

ADVERTISEMENT

മസാലകൾ നിറഞ്ഞ ഭക്ഷണം

എരിവ് അധികമുള്ള കറികൾ വെറും വയറ്റിൽ കഴിച്ചാൽ വയറിനു അസ്വസ്ഥതകൾ ഉണ്ടാകാനിടയുണ്ട്. വെറും വയറ്റിൽ എരിവ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. 

സോഡ, കാർബോണേറ്റഡ് ഡ്രിങ്ക്സ്

സോഡയും കാർബോണേറ്റഡ് ഡ്രിങ്ക്സും വെറും വയറ്റിൽ കഴിക്കുന്നത് ഗ്യാസ് രൂപപ്പെടുന്നതിനിടയാക്കും. വയറുകമ്പനം, അസ്വസ്ഥതകൾ എന്നിവയുണ്ടാകും  മാത്രമല്ല, ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന മധുരം, രക്തത്തിലെ പഞ്ചസാരയുടെ അളവ് വലിയ തോതിൽ ഉയർത്തും.

ADVERTISEMENT

വേവിക്കാത്ത പച്ചക്കറികൾ

 പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമെങ്കിലും വെറും വയറ്റിൽ കഴിക്കുന്നത് ദഹന വ്യവസ്ഥയ്ക്കു വെല്ലുവിളി ഉയർത്തും.

Representational image. Image credit: enviromantic/iStockPhoto

വേവിക്കാത്ത പച്ചക്കറികളിലെ നാരുകൾ, എളുപ്പത്തിൽ ദഹിക്കുകയില്ലെന്നു മാത്രമല്ല, വയറു കമ്പനത്തിലേക്കു നയിക്കുകയും ചെയ്യും. ഒട്ടും വേവിക്കാത്ത പച്ചക്കറികൾ കഴിക്കുന്നതിനു പകരമായി ചെറുതായെങ്കിലും പാകം ചെയ്തു കഴിക്കുന്നതായിരിക്കും ഗുണകരം.

പേസ്ട്രികൾ, പഞ്ചസാര അധികമടങ്ങിയവ 

പേസ്ട്രികൾ, മധുരം കൂടുതലായി അടങ്ങിയ പലഹാരങ്ങൾ എന്നിവ പ്രഭാത ഭക്ഷണമായി കഴിക്കാതിരിക്കുക. വളരെ പെട്ടെന്ന് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിലേക്കു നയിക്കുമെന്ന് മാത്രമല്ല, ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും. പോഷകങ്ങൾ ധാരാളമടങ്ങിയ, അതിമധുരമില്ലാത്ത വിഭവങ്ങൾ രാവിലെ കഴിക്കാൻ ശ്രദ്ധിക്കുക.

Representative image- Image Credit: ruizluquepaz/Istock

ദിവസം ആരംഭിക്കുന്നത് ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ടായിരിക്കുന്നതാണ് എപ്പോഴും ഗുണകരം. ഇത് ദഹനത്തിന് ഏറെ സഹായകമാണ്. ശേഷം നാരുകൾ കൂടുതലായി അടങ്ങിയ, പ്രോട്ടീൻ സമ്പന്നമായ, ശരീരത്തിന് ഗുണകരമായ കൊഴുപ്പുകൾ നിറഞ്ഞ ഭക്ഷണം കഴിക്കാവുന്നതാണ്. മുട്ട, യോഗർട്ട് പോലുള്ളവ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ സമ്മാനിക്കും. മധുരം കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. ഓട്സ്, ഹോൾ ഗ്രെയിൻ ബ്രെഡ് പോലുള്ളവ ആവശ്യത്തിന് ഊർജം നൽകും.

English Summary:

Foods to Avoid on an Empty Stomach